കൂട്ട സിസേറിയന്‍ നടത്തിയ ഡോക്ടര്‍മാര്‍ക്കുള്ള 'കടുത്ത' ശിക്ഷ സ്ഥലം മാറ്റം. ഇനി അവരെ വയനാട്ടുകാരും മലപ്പുറംകാരും സഹിക്കട്ടെ...
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അവധിയെടുക്കുന്നതിനുള്ള സൌകര്യത്തിനായി ഡോക്ടര്‍മാര്‍ രണ്ട് ദിവസങ്ങളിലായി 22 ഗര്‍ഭിണികളെ ഒറ്റയടിക്ക് സിസേറിയന്‍ ചെയ്ത സംഭവത്തിന് അങ്ങിനെ 'ശുഭകരമായ' അന്ത്യം. സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ കൃത്യവിലോപം കാട്ടിയെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. അവര്‍ക്ക് അതിനുള്ള 'കടുത്ത' ശിക്ഷയും നല്‍കി. വയനാട്ടിലും മലപ്പുറത്തുമുള്ള നാല് ആശുപത്രികളിലേക്ക് സ്ഥലം മാറ്റം.
ഉന്നത തല സമിതി സംഭവം അന്വേഷിച്ച മൂന്നാഴ്ചക്കകം റിപ്പോര്‍ട് നല്‍കും. അത് വന്നാല്‍ പിന്നെ നോക്കണ്ട. വേണമെങ്കില്‍ ഇനിയും കര്‍ശനനടപടി എടുക്കും. ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ ഇന്നലെ കട്ടായം പറഞ്ഞു കഴിഞ്ഞു. ആനന്ദിക്കാന്‍ ഇനി വേറെന്ത് വേണം.
നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇനി ഒന്നു നടുനിവര്‍ക്കാം. എന്തൊരു അധ്വാനമായിരുന്നു മൂന്നാല് നാള്‍. വാര്‍ത്ത കൊണ്ട് അയ്യരു കളി. എന്നിട്ടും ഒപ്പിച്ചു കളഞ്ഞില്ലേ, പഹയന്‍മാര്‍ ഇംപാക്റ്റ്. ക്രൂരന്‍മാരായ ഡോക്ടര്‍മാര്‍ക്ക് കടുത്ത സ്ഥലംമാറ്റ ശിക്ഷ. ഇനിയിപ്പോ വേറെ കാര്യം നോക്കണംം.
തൊട്ടു പിന്നാലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ അത്ര അങ്ങ് ഏശാത്തതിനാല്‍ കാര്യങ്ങള്‍ അവിടെയും ഇതേ വഴിക്കു തന്നെ നടന്നേക്കും. ഇമ്മാതിരി സംഭവം ഇനിയും വരുമ്പോള്‍ തിളക്കുന്നതിനായി നമ്മുടെയൊക്കെ ചോര തല്‍ക്കാലത്തേക്ക് പഴയ ഫ്രീസറില്‍ തന്നെ സൂക്ഷിക്കാം.
പിന്നെ, ഗര്‍ഭിണികളുടെ കാര്യം. സിസേറിയനല്ലേ. സര്‍വ സാധാരണം. കൂട്ടമായി നടത്തിയെന്നത് അത്ര വലിയ സംഭവമാണോ. അല്ലെങ്കില്‍, അവരെന്തിനാണ് മോശം എന്ന് നൂറുശതമാനം ഉറപ്പുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് തന്നെ പാഞ്ഞുചെലുന്നത്. നാട്ടില്‍ എത്രയെത്ര ഫൈവ്സ്റ്റാര്‍ ആശുപത്രികളുണ്ട്. എല്ലാത്തിനും സര്‍ക്കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധം ഇക്കാലത്ത് പ്രായോഗികമാണോ. അത് മാത്രമോ, എത്രയെത്ര മാധ്യമങ്ങളാ, എന്നിട്ടും അവര്‍ക്കു വേണ്ടി പാഞ്ഞു ചെന്നത്. എത്ര ചാനലുകളില്‍ അവര്‍. എത്രയെത്ര സംഘടനകള്‍ പ്രതിഷേധം നടത്തി. നമ്മുടെ നാട്ടുകാര്‍ക്ക് മനുഷ്യപ്പറ്റ്, കരുണ ആദിയായ വികാരങ്ങളൊന്നുമില്ലെന്ന് ഇനി എന്തായാലും പറയാനാവില്ലല്ലോ. പ്രസവമെന്തായാലും കഴിഞ്ഞു. ഭാവിയില്‍ മക്കളോടു പറയാനുള്ള കാര്യമായി അവര്‍ക്ക് ഇതെല്ലാം കൊണ്ടു നടക്കാമെന്ന മെച്ചവുമുണ്ട്.
പിന്നെ,അതിലും ഗൌരവമായ വേറൊരു കാര്യമുണ്ട്. ഡോക്ടര്‍മാരുടെ മനുഷ്യാവകാശ പ്രശ്നം. അവരുടെ മനോവീര്യം. അതിനീ നാട്ടില്‍ വിലയില്ലാതായല്ലോ, ഈശ്വരാ. എത്ര മാത്രം സങ്കടം സഹിച്ചു പാവങ്ങള്‍. അവരും മനുഷ്യരല്ലേ. അവര്‍ക്കും വേണ്ടേ ലീവ് . എല്ലാ പേറും കഴിഞ്ഞു വീട്ടീപ്പോയാല്‍ പാവം സാറന്‍മാരുടെ കാര്യം കട്ടപ്പൊകയാവത്തില്യോ. അതല്ലേ, എല്ലാത്തിനും അതിവേഗം ബഹുദൂരം എന്ന് പരിഹാരം കണ്ടത്.
സര്‍ക്കാറിന്റെ കാര്യമാണ് കഷ്ടം. കാവല്‍ മന്ത്രിസഭാന്നൊക്കെ പറഞ്ഞ് ഒരുമാതിരി ശ്വാസം വിടാതെ നില്‍പ്പാണ്. കസേരയില്‍ ആര് വരുമെന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും വില പോരാ. അന്നേരമാണ് അവന്‍മാരുടെ ഒരു സിസേറിയന്‍. വോട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനിയീ പേറും കാര്യവും നോക്കി യിരിക്കാന്‍ എല്ലാര്‍ക്കും കഴിയുമോ. എന്നും കാണേണ്ടവരല്ലേ, ഡോക്ടര്‍മാര്‍. അവരുടെ മനപ്രയാസം അങ്ങിനെ കാണാതിരിക്കാനാവുമോ. അന്വേഷണവും റിപ്പോര്‍ട്ടുമൊക്കെ പതിവു പടി നടക്കും. അതും നോക്കിനിന്നാല്‍ കാര്യം ശരിയാവുമോ.
അതു കൊണ്ടല്ലേ ശിക്ഷയങ്ങട്ട് കടുത്തത്. ഇത്ര കടുത്ത കൃത്യവിലോപം കണ്ടെത്തിയാല്‍ പിന്നെ സ്ഥലം മാറ്റമല്ലാതെ വേറെന്ത് ശിക്ഷ കൊടുക്കാനാണ്.
പിന്നെ നാട്ടിലൊക്കെ എന്തോരം ചൂടാണ്. വിയര്‍ത്തു നശിക്കും. അതിനാല്‍, വയനാട്ടില്‍ തന്നെ കൊടുത്തു പോസ്റ്റിങ്. ഒന്ന് ബത്തേരി. രണ്ടാമത് വൈത്തിരി. ഇച്ചൂടു കാലത്തും നല്ല തണുപ്പുള്ള സ്ഥലങ്ങളാ. അവിടെയാവുമ്പോള്‍ നമ്മുടെ സാറന്‍മാരുടെ സങ്കടമൊക്കെ ഒന്നു മാറി കിട്ടും. നല്ല കാലാവസ്ഥയില്‍ ഇച്ചിരി കാലം അങ്ങിനെ കഴിയട്ടെ, പാവങ്ങള്. മഴ തുടങ്ങി ഇവിടെ കാര്യങ്ങള്‍ ഇത്തിരി തണുക്കുമ്പോള്‍ നാട്ടിലേക്ക് തന്നെ തിരിച്ചു വിളിക്കാമല്ലോ. അല്ലെങ്കില്‍, ഇത്ര ചുറുചുറുക്കുള്ള ഡോക്ടര്‍മാരെ അങ്ങിനെയങ്ങിനെ നാട്ടിന് കളയാനാവുമോ.
ശിക്ഷയുടെ കാര്യത്തെക്കുറിച്ച് ചില ദോഷൈക ദൃക്കുകള്‍ ഇപ്പോഴും പിറുപിറുക്കുന്നുണ്ട് എന്നത് നേര്. ശിക്ഷ ഡോക്ടര്‍മാര്‍ക്കല്ല വയനാട്ടുകാര്‍ക്കാണ് എന്നാണ് പഴി. അമ്മയെ തല്ലിയാലും രണ്ടാണല്ലോ കാര്യം. അവര്‍ക്ക് കിട്ടുന്നത് നല്ല ഉശിരന്‍ ഗൈനക്കോളജിസ്റ്റുകളല്ലേ. നാടറിയുന്ന മിടുക്കന്‍ അപ്പോത്തിക്കിരിമാര്‍. ഡോക്ടര്‍മാരില്ലാന്ന് പറഞ്ഞ് ഇനിയും നിലവിളിക്കേണ്ടല്ലോ. ആവശ്യത്തിന് ലീവ് കൊടുത്താല്‍ മതി. ഇമ്മാതിരി പ്രശ്നങ്ങള്‍ ഇനി പേടിക്കുകയേ വേണ്ട. കുളിയും തേവാരവുമില്ലാത്ത ഈ ആദിവാസികളെ ചികില്‍സിക്കാന്‍ ഇന്നാട്ടിലെ മിടുക്കന്‍ ഡോക്ടര്‍മാരെ കൊടുത്തതും പോരാ പിന്നെയും പഴിയോ?
പിന്നെ വയനാടാവുമ്പോള്‍ മെച്ചം കുറേയുണ്ട്. ഇമ്മാതിരി കാര്യങ്ങള്‍ക്ക് അല്ലേലും ഫെയ്മസല്യോ അവിടെ. ആദിവാസികളാണ് പ്രധാന രോഗികള്‍. പട്ടിണി മാറാത്ത അവര്‍ക്കെന്തോന്ന് മരുന്ന്. എന്ത് രോഗം. അരിവാള്‍ രോഗംന്ന് പറഞ്ഞ് വെറുതെ ചടഞ്ഞു കൂടുന്ന വര്‍ഗങ്ങളല്യോ. എന്ത് കൊടുത്താലും അവര്‍ക്ക് പ്രശ്നങ്ങളില്ല. എത്ര സിസേറിയന്‍ നടത്തിയാലും നാലാളറിയില്ല.
പിന്നെ, സിസേറിയനല്ല, ആദിവാസികളുടെ പ്രസവം തന്നെ എടുത്തുകളയാനാ നമ്മുടെ പരിപാടി. അതിനല്ലേ, ഈയടുത്ത് നമ്മള്‍ നിര്‍ബന്ധിത വന്ധ്യകരണം നടത്തിയത്. വെറുതെയല്ല, നല്ല നീല ബക്കറ്റും 300 ഉറുപ്പികയും കൊടുത്തില്ലേ. എന്നിട്ടും ചീത്ത കേള്‍ക്കേണ്ടി വന്നു. കലികാലം, അല്ലാതെന്താ. എല്ലാ ആദിവാസി ആണുങ്ങളെയും വന്ധ്യംകരണം നടത്തിയാല്‍ പിന്നെ പ്രസവ പ്രശ്നങ്ങളില്ല. സിസേറിയന്‍ ഭീഷണിയില്ല. ഇമ്മാതിരി സ്ഥലം മാറ്റ ഗുലുമാലുകള്‍ ഇല്ലേയില്ല. പിന്നെ, പ്രസവം വേണംന്ന് നിര്‍ബന്ധമാണെങ്കില്‍ കല്യാണം കഴിക്കാത്ത നല്ല ആദിവാസി പെണ്‍കുട്ടികളുണ്ട്. അവരുടെ വയറ്റിലുണ്ടാക്കാന്‍ ആദിവാസികളല്ലാത്ത നല്ല ഉശിരന്‍ ചെറുപ്പക്കാരുമുണ്ട്. പഴയ പണി അവരിനിയും തുടര്‍ന്നാല്‍, ബത്തേരിയിലും വൈത്തിരിയിലുമൊന്നും സര്‍ക്കാര്‍ വക പ്രസവം അന്യം നില്‍ക്കില്ല.
അതിനുള്ള പ്രോല്‍സാഹനങ്ങള്‍ക്കായിരിക്കണം ഇനി ഊന്നല്‍. ആദിവാസി വന്ധ്യംകരണം ഊര്‍ജിതമാക്കണം. കോണ്‍ഗ്രസുകാരാണ് ഇനി വരുന്നതെങ്കിലും അത് വിട്ടു കളിക്കണ്ട. പണ്ടേ ഇമ്മാതിരി കാര്യങ്ങള്‍ക്ക് മിടുക്കമ്മാരാണ് കോണ്‍ഗ്രസുകാര്‍. സഞ്ജയ് ഗാന്ധീന്നൊക്കെ പറഞ്ഞാല്‍, ഇപ്പരിപാടീടെ പിതാവല്യോ. പിന്നെ, കാലാകാലങ്ങളില്‍ വാര്‍ത്തയില്ലാന്നും പറഞ്ഞു പായുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വേഴാമ്പല്‍ മഴ കാക്കുന്നത് പോലെ ചോര തിളക്കാന്‍ കാത്തിരിക്കുന്ന നമുക്കെല്ലാര്‍ക്കും ഇടക്ക് പണി കിട്ടാനും വകയുണ്ട്.
ഇപ്പോ മനസ്സിലായില്ലേ, കടുത്ത ശിക്ഷ തന്നെ ഈ ഡോക്ടര്‍മാര്‍ക്ക് കൊടുത്തതിന്റെ പൊരുള്‍. വെറും ശിക്ഷയല്ലല്ലോ സ്ഥലം മാറ്റം. ശിക്ഷയാണെങ്കിലും ഇമ്മാതിരി പ്രയോജനങ്ങള്‍ ഉണ്ടെന്ന് നല്ല ഉറപ്പുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ എടുപിടീന്ന് നടപടി എടുത്തത്.
ദീര്‍ഘവീക്ഷണം, ദീര്‍ഘവീക്ഷണംന്ന് പറഞ്ഞാല്‍ ഇതല്ലാതെ വേറെന്താണ്.
ദീര്‍ഘവീക്ഷണം, ദീര്‍ഘവീക്ഷണംന്ന് പറഞ്ഞാല്‍ ഇതല്ലാതെ വേറെന്താണ്.
ReplyDeleteഎനിക്കൊന്നും പറയാനില്ല മാഷേയ്! ഞാന്‍ വിട്ടു!
ReplyDeleteഎന്റെ പ്രാര്‍ത്ഥന ആ കുട്ടികള്‍ക്കൊപ്പം...
രോഷാകുലനാണല്ലോ. സർക്കാർ നടപടി പോരായിരുന്നു എന്നു തന്നെയാണ് അഭിപ്രായം.
ReplyDeleteഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ലേയ്.
ReplyDeleteഇങ്ങനെയും ചില 'കടുത്ത' ശിക്ഷകള്‍... അല്ലേ!!!
ReplyDeleteനല്ല രസ്സമായി പ്രതികരിച്ചു ...
സര്‍ക്കാര്‍ ആശുപത്രി ആയാലും സ്വകാര്യ ആശുപത്രി ആയാലും ഒരു അസുഖം വന്നാല്‍ കഴിഞ്ഞു എല്ലാം.പിന്നെ നമ്മള്‍ അവരുടെ കൈയിലെ പാവകള്‍.
ReplyDeleteഡോക്റ്റര്‍മാര്‍ കൃത്യ വിലോപം കാണിച്ചില്ല എന്നാണു ഇപ്പോള്‍ ഐ എം എ യുടെ നിലപാട് .!! മുടി ഉണ്ടെങ്കില്‍ ചായ്ച്ചും ചെരിച്ചും കെട്ടാം !! ..ഇവരെയൊക്കെ നേരിടേണ്ട രീതി ഒരു പക്ഷെ ജനാധിപത്യ വിരുദ്ധമായി തോന്നും അത് കൊണ്ട് ..ഒന്നും തുറന്നു പറയുന്നില്ല ...
ReplyDeleteലേശം പോലും പേറ്റു നോവെടുപ്പിയ്ക്കാതെ സിസേറിയൻ ആക്കിക്കൊടുത്താണിപ്പോ കുഴപ്പം!
ReplyDeleteരമേശിന്റെ അഭിപ്രായത്തിനു കീഴെ ഒരു ഒപ്പ്.
പിള്ളേരെ നേരത്തേ തന്നെ അണ്‍ലോഡ് ചെയ്തതു നന്നായി,അല്ലെങ്കില്‍ നോക്കു കൂലി ചോദിച്ചേനെ!!!!
ReplyDeleteസ്റ്റോക് ഹോം കണ്‍ വെന്ഷനില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ നമ്മുടെ നാട് നാറി തൊപ്പിയിട്ടു ലോകത്തിനു മുന്‍പില്‍. സ്വന്തം ജനങ്ങളെ നരകിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ, ഗാന്ധിജിയുടെ നാടിന്റെ ഇന്നത്തെ ഭരണ രാക്ഷസന്മാരെ ലോകം തിരിച്ചറിഞ്ഞു. അതെ പോലെ ആര്‍ക്കാണ് സ്വന്തം ജനതയോടും, സ്വന്തം സമൂഹത്തോടും, കരുണയും, ദയയും?
ReplyDeleteഎല്ലാം പിശാച്ചുക്കളായി മാറുമ്പോള്‍ അതിനിടയില്‍ കുടുങ്ങുന്ന. നാം
ഉണരേണ്ടതുണ്ട്. അല്ല എങ്കില്‍ ഇനിയുംകുറെ കൂട്ട സിസേരിയനുകളും, അതുപോലുള്ള ക്രൂരതകളും നാം സഹിക്കേണ്ടിവരും.
ലേഖനം ശക്തം
പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ഒട്ടും മോശമല്ല.
ReplyDeleteമങ്കക്ക് മകം പിറക്കാനും
ReplyDeleteതിരുവോണത്തിന് തന്നെ ഇല ഇട്ടു
പിറന്നാള് ഉണ്ണാനും ബലം പിടിച്ചു
'സിസേരിക്കുന്ന' തരുണീ മണികളും
ഉള്ളപ്പോള്‍ ഇതും ഇതില്‍ അപ്പുറവും
സംഭവിക്കാം ..പക്ഷെ പാവപ്പെട്ടവര്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍
അവര്കിട്ടും പണിയുന്ന ഈ പണി ....!!!!
ഇതിനു പണി വേറെ കൊടുക്കണം...
ഡാക്കിട്ടറ് മാരെ എന്തൊ ചെയ്യും.
ReplyDeleteഅതാണ് പ്രശ്നം. നല്ല അവതരണം.
ഹോസ്പിറ്റലില്‍ പോകാന്‍ തന്നെ ഭയമാണ്.
ReplyDeleteഇനിയിപ്പോള്‍ കിഡ്നിയും കാക്കേണ്ട അവസ്ഥയാണ്.
എപ്പോഴാണാവോ അതും ഇവറ്റകള്‍ തോണ്ടിയെടുക്കുന്നത്.
“ഇമ്മാതിരി സംഭവം ഇനിയും വരുമ്പോള്‍ തിളക്കുന്നതിനായി നമ്മുടെയൊക്കെ ചോര തല്‍ക്കാലത്തേക്ക് പഴയ ഫ്രീസറില്‍ തന്നെ സൂക്ഷിക്കാം.“
ReplyDeleteനന്ദി, എല്ലാ ചങ്ങാതിമാര്‍ക്കും.
ReplyDeleteകൊച്ചിച്ചി-അല്ലെങ്കിലും എന്തു പറയാന്‍. ചീഞ്ഞു നാറിയൊരു
കാലത്ത് പ്രാര്‍ഥന മാത്രം നമുക്ക് ഗതി.
ശ്രീനാഥന്‍-അതെ. ഇതാവരുതായിരുന്നു നടപടി.
ടൈപ്പിസ്റ്റ്, ലിപി-എന്തു പറയാനാണ്. ഇതു തന്നെ ദുര്‍വിധി.
അതെ, മുല്ല-പാവകള്‍ മാത്രം.
രമേശ്-അതു തന്നെയാണ് വഴി. അതു പക്ഷേ, ജനാധിപത്യ വിരുദ്ധമല്ല.
എച്ച്മുക്കുട്ടി-രമേശിന്റെ അഭിപ്രായത്തിനാപ്പം ഞാനും.
കുത്തിക്കുറികള്‍-ഹാ, കൊള്ളാം. നോക്കു കൂലിക്ക് ഇനിയും സാധ്യതയുണ്ട്.
കോയക്ക-പിശാചുക്കളുടെ കാലത്ത് ഇതു തന്നെ ഗതി.
ഫയര്‍ഫ്ലൈ-എല്ലാ ആശുപത്രികളും ഒരു പോലെ തന്നെ.
മനുഷ്യര്‍ക്ക് വില കുറഞ്ഞ ഇടങ്ങള്‍.
എന്റെ ലോകം-പണി വേറെ കൊടുക്കുക തന്നെ വേണം.
ഫൌസിയ-അതെ ഈ ഡോക്ടര്‍മാരെ എന്തു ചെയ്യാന്‍.
പ്രവാസിനി-അതെ, പേടിച്ചിരിക്കേണ്ട കാലം തന്നെയിത്.
അനില്‍ കുമാര്‍-നന്ദി, പ്രതികരണത്തിന്
പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവയെ മറവിയിലേക്ക് നമ്മള്‍ സൌകര്യപൂര്‍വ്വം പിന്തള്ളൂമെന്നു അറിയുന്നതിനാല്‍ ഈ പ്രഹസനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.
ReplyDeleteനല്ല നാളും പക്കോം നോക്കി " എന്നെ കീറിക്കോ ദാക്കിട്ടരെ, കുട്ടീനെ
ReplyDeleteനല്ല പൊരുത്തമുള്ള പുണര്‍തം നാളില്‍ താനെ പൊറത്ത് എടുക്കണേ , എന്ന് പറഞ്ഞു
നല്ല ശമാരിയക്കാരായ പാവം ദാക്കിടര്‍മ്മാരെ ചീത്ത വഴിക്കാക്കുന്ന ആളുകളെ ക്കുറിച്ച് ഒന്നും പറയാനില്ലേ?
ഒളിമ്പ്യന്‍ ആന്റോണി ആദം എന്ന സിനിമയില്‍ ജഗതിയുടെ ഈ daialog
"റൊണാള്‍ഡോ ഫുട്ബോള്ളില്‍ന്റെ രൂപം തലയില്‍ വരക്കാന്‍ തല മൊട്ട അടിച്ചപ്പോള്‍ എല്ലാവരും" ഹായ്" എന്ന് പറഞ്ഞു. നമ്മടെ പിള്ളാര്‍ അത് ചെയ്‌താല്‍ ഒഹോഓ
ആയി."
പന്തിയില്‍ രണ്ടു തരം വിളംബ് വേണോ?
ഒരില.... നന്നായി വിവരണം...
ഈ വിഷയം അല്പം കൂടി വിശാലമായിക്കാണേണ്ടതില്ലേ? നമ്മുടെ ആശുപത്രികള്‍ , ഡോക്ടര്‍മാര്‍.. വിഷയം ചെറുതല്ല, ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ക്കു മാത്രമല്ല ശിക്ഷ എന്ന ചികിത്സ വേണ്ടത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ആരോഗ്യരംഗത്തുണ്ട്, ആരോഗ്യമന്ത്രി പറയുന്നതുപോലെ ‘കര്‍ശന ശിക്ഷ “കൊടുത്താലും ബാക്കി നില്‍ക്കുന്നവ
ReplyDeleteജനരോഷം തണുപ്പിക്കാന്‍ ഇങ്ങനെയും ചില പൊടിക്കൈകള്‍...!
ReplyDeleteകുഞ്ഞൂസ് പറഞ്ഞ പോലെ കുറച്ചു നാള്‍ ഇത് കത്തി നില്‍ക്കും.പിന്നേം സംഗതി പഴയ പോലെ തന്നെ തുടരും.
ReplyDeleteഎന്ത് ചെയ്യും?
നന്ദി, എല്ലാ വരവുകള്‍ക്കും.
ReplyDeleteകുഞ്ഞൂസ്-അതെ. തുടര്‍ന്നു കൊണ്ടേയിരിക്കും പ്രഹസനങ്ങള്‍.
രാജശ്രീ-പാവം ഡാക്കിട്ടര്‍മാര്‍. ശരിക്കും.
സ്മിത- അതെ. കുറേ കൂടി ആഴത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇത് ചില വാര്‍ത്തകളോടുള്ള തല്‍ക്ഷണ പ്രതികരണം മാത്രം.
ഇങ്ങിനെ ഉപരിപ്ലവമായി സ്പര്‍ശിച്ചു പോവേണ്ടതല്ല ഇതൊന്നും.
ഷമീര്‍-തണുക്കാന്‍ ഒരു കാരണം കാത്തിരിക്കുന്നു ജനരോഷവും.
മേ-എന്ത് ചെയ്യാന്‍. ഇതിങ്ങനെ.
ഇന്‍ ക്വിലാബ് സിന്ദാബാദ് !! വേറെ onnum parayanilla
ReplyDelete