ആദ്യ പോസ്റ്റ്.
ഏകാന്തതയുടെ ഭാരം
എടുത്തുവെച്ച്
പറന്നുപോവാതെ കാക്കുന്ന
ഒരിലയുടെ
വെറും തോന്നല്‍.
ഏകാന്തത. അതു തന്നെയാവും ഇതിന്റെ പേര്.
അനങ്ങാനാവാത്ത തിരക്കിലും
ഇരമ്പുന്ന ആരവങ്ങള്‍ക്കിടയിലും
ഒറ്റക്കാവുന്ന അതേ മാന്ത്രികത.
വാക്കുകള്‍ ഒന്നിനും പകരമല്ലെന്ന തോന്നല്‍.
എഴുത്തും വായനയും പാട്ടും സ്വപ്നവും
എല്ലാം മഴനനഞ്ഞ കുട്ടിയെപ്പോലെ
ജലദോഷം കാത്ത്.
ഒറ്റക്ക് താണ്ടേണ്ട അനേകം പാതകളില്‍
ഒന്ന് ഇക്കാലം തന്നെയായിരിക്കും.
ആരുമല്ലാത്ത ഒരാളായി
ഒന്നുമല്ലാത്ത ഒരിടമായി
ഇങ്ങനെ വാക്കുകളുടെ നദിയില്‍
പൊങ്ങിക്കിടക്കുമ്പോള്‍
ഏകാന്തതക്ക് എന്ത് ഏകാന്തത.
ഏകാന്തതയുടെ ഭാരം
എടുത്തുവെച്ച്
പറന്നുപോവാതെ കാക്കുന്ന
ഒരിലയുടെ
വെറും തോന്നല്‍.
ഏകാന്തത. അതു തന്നെയാവും ഇതിന്റെ പേര്.
അനങ്ങാനാവാത്ത തിരക്കിലും
ഇരമ്പുന്ന ആരവങ്ങള്‍ക്കിടയിലും
ഒറ്റക്കാവുന്ന അതേ മാന്ത്രികത.
വാക്കുകള്‍ ഒന്നിനും പകരമല്ലെന്ന തോന്നല്‍.
എഴുത്തും വായനയും പാട്ടും സ്വപ്നവും
എല്ലാം മഴനനഞ്ഞ കുട്ടിയെപ്പോലെ
ജലദോഷം കാത്ത്.
ഒറ്റക്ക് താണ്ടേണ്ട അനേകം പാതകളില്‍
ഒന്ന് ഇക്കാലം തന്നെയായിരിക്കും.
ആരുമല്ലാത്ത ഒരാളായി
ഒന്നുമല്ലാത്ത ഒരിടമായി
ഇങ്ങനെ വാക്കുകളുടെ നദിയില്‍
പൊങ്ങിക്കിടക്കുമ്പോള്‍
ഏകാന്തതക്ക് എന്ത് ഏകാന്തത.