യോജിപ്പിനൊപ്പം ചില വിയോജിപ്പുകള്‍. പ്രക്ഷോഭത്തെക്കുറിച്ച്
ചില ചോദ്യങ്ങള്‍. ചില സന്ദേഹങ്ങള്‍.
ചില ചോദ്യങ്ങള്‍. ചില സന്ദേഹങ്ങള്‍.
അഴിമതിക്കെതിരെ വിപ്ലവകരമായ ഇടപെടലുകള്‍ സാധ്യമാക്കുന്ന ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ഇന്ദ്രപ്രസ്ഥത്തില്‍ അണ്ണാഹസാരേയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഒരു ദിവസം കൂടി പിന്നിടുന്നു. സി.എന്‍.എന്‍-ഐ.ബി.എന്‍, എന്‍.ഡി.ടി.വി,ടൈംസ് നൌ തുടങ്ങിയ ചാനലുകളും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളും സര്‍ക്കാറിതര സംഘടനകളും ഗാന്ധിയന്‍ കൂട്ടായ്മകളും പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പല നിലക്കുള്ള സംഘടനകളും പ്രക്ഷോഭത്തിനു പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ സമരത്തിന് അനുകൂലമായ വികാരം കത്തിപ്പടരുകയാണ്. വന്‍ നഗരങ്ങളില്‍ ഇതിനകം പിന്തുണയുമായി പ്രകടനങ്ങളും റാലികളും നടന്നു. ഇന്ത്യയിലെ മറ്റനേകം സ്ഥലങ്ങളിലും യുവത്വത്തിന്റെ മുന്‍കൈയില്‍ അനേകം കൂടിച്ചേരലുകള്‍ നടക്കാനിരിക്കുകയാണ്
അണ്ണാഹസാരേ ഗാന്ധിയുടെ രണ്ടം വരവാണെന്നും പൂര്‍ണമായും ഗാന്ധിയനായ ഹസാരേയുടെ നേതൃത്വത്തില്‍ ടുണീഷ്യയിലും ഈജിപ്തിലും കൊടുങ്കാറ്റായ മുല്ലപ്പൂ വിപ്ലവത്തിന്റെ സമാന തരംഗങ്ങള്‍ ഇന്ത്യയിലും വരാന്‍ പോവുകയാണെന്നും മാധ്യമങ്ങള്‍ ആവേശത്തോടെ പറയുന്നു. അമീര്‍ ഖാനെപ്പോലുള്ള സിനിമാ താരങ്ങളും നിരവധി എഴുത്തുകാരും കലാകാരന്‍മാരും ഹസാരേയുടെ സമര വിജയത്തിനായി ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ഐ.പി.എല്‍ ക്രിക്കറ്റിനിടെ ഗാലറികളില്‍ ഹസാരേക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തൊപ്പികളും ടീഷര്‍ട്ടുകളുമായി എത്തുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നു. കേരളത്തിലും ഹസാരേയുടെ പിന്തുണക്ക് തെരുവില്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആവേശകരമായ നിരവധി ബ്ലോഗ് പോസ്റ്റുകള്‍ ഇതിനകം പിറന്നു കഴിഞ്ഞു.
ഇന്ത്യയിലാകെ ഹസാരേക്ക് അനുകൂലമായി ശക്തമായ കാറ്റ് വീശുന്നുവെന്ന് വ്യക്തം. ഫലവും ഉടന്‍ ഉണ്ടാവുന്നുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കള്‍ ഹസാരേയെ ബന്ധപ്പെട്ടു. ആദ്യം ബില്‍ നടപ്പാക്കണമെന്നും അതിനു പൌരസമൂഹത്തിന്റെ മുന്‍കൈയില്‍ സമിതി രൂപവല്‍കരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഹസാരേയുടെ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. സമിതിയുടെ അധ്യക്ഷനായി ഹസാരേ വരണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതിനകം തള്ളി. എന്നാല്‍, ബില്‍ കൊണ്ടു വരുന്നതിന് നടപടികള്‍ ആവാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് .വ്യക്തം. എന്നാല്‍, അനാവശ്യ പിടിവാശികളുടെ പുറത്ത് സമരം നീട്ടിക്കൊണ്ടുപോവുന്ന മണ്ടത്തത്തിലേക്കാണ് സര്‍ക്കാറിന്റെ പോക്ക്
ഗാന്ധിജി വീണ്ടും
വരുമ്പോള്‍
വരുമ്പോള്‍
രണ്ടാം സ്വാതന്ത്യ്ര സമരത്തിന്റെ അന്തരീക്ഷം ഉരുത്തിരിഞ്ഞു വരുന്നുവെന്നും പുതിയ കാലത്തി ന്റെ സമരോപാധികളായ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ഒന്നിക്കുന്ന, ഇന്ത്യ ഇതുവരെ കാണാത്ത പ്രക്ഷോഭം നടക്കാനിരിക്കുകയാണെന്നുമാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. കക്ഷി രാഷ്ട്രീയത്തിന് വെളിയില്‍നില്‍ക്കുന്ന നിശബ്ദരായ വലിയൊരു ജനക്കൂട്ടം നീണ്ട നാളത്തെ മൌനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പ്രമുഖരായ ചില സാമൂഹിക ചിന്തകരുടെ വിലയിരുത്തല്‍
സമരം ഇതിനകം തന്നെ വന്‍ വിജയമായി കഴിഞ്ഞെന്നാണ് വാസ്തവം. ഇതിനു ലഭിക്കുന്ന ജനപിന്തുണയും മാധ്യമ പിന്തുണയും ഉടനടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലേക്ക് സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നതുമെല്ലാം വ്യക്തമാക്കുന്നത് അതാണ്. തെരുവു പ്രക്ഷോഭങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ പങ്കാളികളല്ലാതെ സ്വന്തം ലോകങ്ങളില്‍ കഴിഞ്ഞു കൂടുന്ന വലിയാരു വിഭാഗത്തെ ആവേശത്തിലേക്ക് ഉയര്‍ത്തുന്നതിന് സമരം സഹായകമായി എന്നത് തര്‍ക്കമില്ലാത്ത വസ്തുത. സിവില്‍ സൊസൈറ്റികളുടെ മുന്‍കൈയിലുള്ള പുതിയൊരു ജനകീയ മുന്നേറ്റത്തിന്റെ തുടക്കമാണ് ഇവ. അരാഷ്ട്രീയവാദ കേന്ദ്രങ്ങളായി മുദ്രകുത്തപ്പെട്ട നമ്മുടെ കാമ്പസുകളില്‍ നമുക്ക് ഇതുവരെ പരിചിതമല്ലാത്ത മറ്റൊരു രാഷ്ട്രീയം നിശബ്ദമായി വളരുന്നുവെന്നും ഇന്റര്‍നെറ്റ് അതിനുള്ള വേദിയാവുന്നുവെന്നും വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. ലോക്പാല്‍ ബില്‍ എന്ന ഒറ്റ ആവശ്യത്തില്‍നിന്നും മറ്റ് പലതിലേക്കും വളരാനുള്ള കൊടുങ്കാറ്റുകളുടെ വിത്തുകളാണ് ഇത്തരം പ്രക്ഷോഭങ്ങളിലൂടെ വിതറപ്പെടുന്നതെന്നുമാണ് വിശകലനങ്ങള്‍
എന്നാല്‍, വികാരഭരിതമായ ഭാഷകളിലുള്ള ഇത്തരം വിലയിരുത്തലുകള്‍ മാത്രം മതിയോ ഇതുപോലുള്ള പ്രക്ഷോഭങ്ങളുടെ ഫലപ്രാപ്തിയും ഭാവിയും മനസ്സിലാക്കാന്‍. പോരെന്നാണ് എനിക്കു തോന്നുന്നത്. വൈകാരികം ഒരു മോശം വാക്കായതു കൊണ്ടല്ല. മറിച്ച്, ഇന്ത്യന്‍ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും നിര്‍ധാരണം ചെയ്യാന്‍ ഇത്തരം എളുപ്പ വഴികള്‍ മതിയാവില്ലെന്നതു കൊണ്ടാണ് അത്തരം തോന്നല്

വിശകലനങ്ങളുടെ വഴികള്‍
മൂന്ന് രീതികളിലാണ് ഈ പ്രക്ഷോഭം വ്യാപകമായി വിലയിരുത്തപ്പെടുന്നത്. ഒന്ന്- ഗാന്ധിജിയുടെ രണ്ടാം വരവ് എന്ന നിലയില്‍. രണ്ട്-രാഷ്ട്രീയ കക്ഷികളുടെ നുകങ്ങളില്‍ പെടാത്ത അഭ്യസ്ഥവിദ്യരായ പുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം എന്ന നിലയില്‍. മൂന്ന്- ഇന്റര്‍നെറ്റ് സംവാദങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന മുല്ലപ്പൂ രാഷ്ട്രീയത്തിന്റെ വകഭേദം എന്ന നിലയില്‍
ലോക്പാല്‍ ബില്ലിന്റെ ആവശ്യകതയെയും അണ്ണാഹസാരേയുടെ സമരത്തെയും പൂര്‍ണമായും പിന്തുണക്കുമ്പോഴും ചില ചോദ്യങ്ങള്‍, സന്ദേഹങ്ങള്‍ മനസ്സില്‍ അവശേഷിക്കുന്നുണ്ട്. ഇക്കാലമത്രയും ഇവിടെ ജീവിക്കുകയും ഇവിടത്തെ മാധ്യമ രാഷ്ട്രീയത്തെയും മധ്യവര്‍ഗ പൊതുബോധത്തെയും അറിയുകയും ചെയ്യുന്നതു കൊണ്ടുള്ള ചില ചോദ്യങ്ങള്‍
എന്തു കൊണ്ട് അണ്ണാഹസാരേ? എന്തുകൊണ്ട് അതിന് ഇത്ര മാത്രം സ്വീകാര്യത? ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന പോരാട്ടങ്ങളെ തമസ്കരിക്കുന്ന മാധ്യമങ്ങള്‍ പൊടുന്നനെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞ് ഇതിന്റെ പതാകവാഹകരായി വന്നതെങ്ങിനെ. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂട ഭീകരത കത്തിപ്പടരുമ്പോഴും ഇറോം ശര്‍മിളയെപ്പോലൊരു പോരാളി ഇതേ നിരാഹാര സമരം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനങ്ങാത്ത ഇന്ത്യന്‍ യുവതം ഇപ്പോള്‍ മാത്രം തീപ്പന്തമാവാന്‍ കാരണമെന്തായിരിക്കും. മാവോയിസ്റ്റുകളോടുള്ള യുദ്ധത്തിന്റെ പേരിലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ദേശത്തിന്റെ മടിക്കുത്തഴിച്ചു കൊടുക്കുമ്പോഴും അതിനെതിരായ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുമ്പോഴും ഉണരാത്തവര്‍ ഇപ്പോള്‍ മാത്രം നെഞ്ചു വിരിക്കാന്‍ കാരണമെന്തായിരിക്കും. തീര്‍ച്ചയായും കാരണമുണ്ടാവും. ആ കാരണം എന്തെന്നതിന് അനുസരിച്ചായിരിക്കും വരുംകാലത്തിന്റെ പ്രക്ഷോഭ സ്വപ്നങ്ങള്‍
അഴിമതിക്കെതിരെ ആദ്യമായി നടക്കുന്ന പ്രക്ഷോഭമല്ല അണ്ണാ ഹസാരേയുടേത്. അണ്ണാ ഹസാരേയുടെ മുന്‍കൈയില്‍ നടക്കുന്ന ആദ്യ പ്രക്ഷോഭവുമല്ല ഇത്. ഭരണകൂടത്തിന്റെ ജനവിരുദ്ധതകള്‍ക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ നടക്കാറുള്ള പ്രക്ഷോഭങ്ങളൊന്നും ക്ലച്ച് പിടിക്കാറില്ലെന്ന് സമീപകാല ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. എന്നിട്ടും ഇത് കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുന്നത് എങ്ങിനെയാണ്. ഭരണകൂടം നിന്ന നില്‍പ്പില്‍ തീരുമാനങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിധം ഇത് ശക്തമാവുന്നത് എന്തെന്ത് ചേരുവകളുടെ മിശ്രണം കൊണ്ടായിരിക്കും. അഴിമതി എന്നത് എല്ലാ ഇന്ത്യക്കാരെയും ജാതി, വര്‍ണ, വര്‍ഗ,ഭാഷാ,വംശ വിശ്വാസങ്ങള്‍ക്ക് അതീതമായ പ്രക്ഷോഭത്തിന് ഒന്നിപ്പിക്കുന്ന ഒരു പ്ലാറ്റുഫോം ആവുന്നത് എങ്ങിനെയാണ്

അഴിമതിയുടെ
അച്ഛനാര്?
അച്ഛനാര്?
അഴിമതിയില്‍ മുങ്ങിയതാണ് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ എന്ന് പൂര്‍ണമായി വിശ്വസിച്ചു കൊണ്ട് തന്നെ ചോദിക്കാം, സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമാണോ അഴിമതിക്കാര്‍. വന്‍കിട ബ്യൂറോക്രാറ്റുകള്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, കലാകാരന്‍മാര്‍, സിനിമാക്കാര്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍ തുടങ്ങിയവവരെല്ലാം അഴിമതി മുക്തമാണോ. അവരുടെ കുടുംബങ്ങളില്‍നിന്ന് വിദ്യാഭ്യാസത്തിലൂടെയും മറ്റ് ഉയര്‍ന്നു പൊങ്ങിയ തലമുറക്ക് അപ്പോള്‍, അഴിമതിയില്‍ ഒരു പങ്കാളിത്തവുമില്ലേ. ഇപ്പറയുന്ന മാധ്യമ പ്രവര്‍ത്തകരുടെ കാര്യമെന്താണ്. നീരാറാഡിയ ടേപ്പില്‍ പരാമര്‍ശിച്ച അതേ മാധ്യമ രപവര്‍ത്തകരാണല്ലോ സദാചാര പ്രസംഗത്തിലൂടെ ആളെക്കൂട്ടുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടക്കുന്നുവെന്ന് ഉദ്ഘോഷിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളല്ലേ കോര്‍പ്പറേറ്റുകള്‍ക്കായി ഇന്ത്യന്‍ മാധ്യമ മടിക്കുത്തഴിച്ചു തുടങ്ങിയത്. നമ്മുടെ സര്‍ക്കാറിതര സംഘടനകളുടെ കാര്യമെന്താണ്. വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ക്കു വേണ്ടി അവര്‍ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എത്രമാത്രം പണം വാരുന്ന ബിസിനസാണ് ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനം. പിന്നെ ഗാന്ധിയന്‍മാര്‍. നമ്മുടെ നാട്ടിലെ ഗാന്ധിയന്‍മാരെ നമുക്കറിയാം. പത്രത്തില്‍ പടം വരുന്നതിന് വേണ്ടി അവര്‍ തട്ടിക്കൂട്ടുന്ന കേപ്രായങ്ങളും. ഇത്തിരി കാശിനു വേണ്ടി എല്ലാ തോന്ന്യാസങ്ങള്‍ക്കും നേരെ കണ്ണടക്കാറുള്ള അതേ ഗാന്ധിയന്‍മാര്‍ക്ക് ഇപ്പോള്‍ മാത്രം സത്യസന്ധതയും ആത്മാര്‍ഥതയും വഴിഞ്ഞൊഴുകാന്‍ കാരണമെന്താവാം. (തീര്‍ച്ചയായും ഹസാരേയെ പോലെ, മേധാ പട്കറെ പോലെ, രാജ്യത്ത് അസംഖ്യം ജനകീയ പ്രക്ഷോഭങ്ങളില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന, ഇത്തരം അവകാശവാദങ്ങള്‍ കൊണ്ടു നടക്കാത്ത .വലിയ മനുഷ്യരെ ഒഴിവാക്കിയാണ് ഗാന്ധിയന്‍ എന്ന ആ പദം ഉപയോഗിച്ചത്
പിന്നെ ഹസാരേ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്ന ലോക്പാല്‍ സമിതിയുടെ കാര്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,) ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്ന രണ്ട് പേര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ലോക്പാല്‍. നേരിട്ടറിയാമല്ലോ നമ്മുടെ ജഡ്ജിമാരുടെ കാര്യം. നാട്ടുകാരനായ ഒരു മുന്‍ ചീഫ് ജസ്റ്റിസിന്റെ അഴിമതിക്കഥകള്‍ പാട്ടായത് ഈയടുത്തല്ലേ. മറ്റനേകം ജഡ്ജിയങ്ങുന്നുമാര്‍ കാശിനു വിധിയെഴുതുന്നതിന്റെ എത്ര കഥകളാണ് ഈയിടെ പുറത്തു വന്നത്. സത്യസന്ധരായ ജഡ്മിമാര്‍ ഒരുപാട് അവശേഷിക്കുന്നുണ്ടാവാം. എന്നാല്‍, എക്സിക്യൂട്ടീവിന്റെ കാര്‍ക്കശ്യങ്ങള്‍ക്ക് വഴിപ്പെടുന്നവരാണ് അവരില്‍ പലരുമെന്നത് ഇക്കാലം കൊണ്ട് നമ്മള്‍ തിരിച്ചറിഞ്ഞതാണല്ലോ. വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുന്ന പൊതു സമിതിയില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍, അതു കൊണ്ടു മാത്രം 'മാവേലിരാജ്യം' വരുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.

പുതുതലമുറ
പ്രക്ഷോഭങ്ങളുടെ
രാഷ്ട്രീയം
പ്രക്ഷോഭങ്ങളുടെ
രാഷ്ട്രീയം
പിന്നെ, യുവത്വത്തിന്റെ സര്‍ഗാത്മക മുന്നേറ്റം. ജാതിയും വര്‍ഗങ്ങളും വര്‍ണവും മറ്റനേകം ഘടകങ്ങളാലും വിഭജിക്കപ്പെടുന്ന ഇന്ത്യന്‍ യുവത്വം എന്ന സംജ്ഞയെ ഏക രൂപമായി കാണാനാവില്ല. അഴിമതി പോലുള്ള ചില കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയുമെങ്കിലും മറ്റ് കാര്യങ്ങളില്‍ ഈ സൈബര്‍ യുവത്വം പല തട്ടുകളില്‍ തന്നെയാണ്.ഫേസ്ബുക്കിലെയും ഗൂഗിള്‍ ബസിലെയും മറ്റും സംവാദങ്ങളുടെ രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ ഇതറിയാം.
വന്‍ നഗരങ്ങളില്‍ ഇതിനു സമാനമായി ഈയടുത്തു നടന്ന ചില പ്രക്ഷോഭങ്ങള്‍ നമുക്ക് ഇതിനൊപ്പം ഓര്‍ക്കാവുന്നതാണ്. മുംബൈ ആക്രമണം നടന്ന ഉടന്‍ വിവിധ സര്‍ക്കാറിതര സംഘങ്ങളുടെയും ഇന്റര്‍നെറ്റ് കൂട്ടായ്മകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭം 'യുദ്ധം, യുദ്ധ'മെന്ന് അലറി വിളിക്കുന്നതായിരുന്നു. കാര്യ കാരണങ്ങളോ അനന്തര ഫലങ്ങളോ ആലോചിക്കാത്ത വികാര പ്രകടനം. അതിനുമുമ്പ് ഇത്തരം വന്‍ മുന്നേറ്റം നടന്നത് സംവരണത്തിനെതിരായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണ്ടെന്ന് ആര്‍ത്ത് തെരുവുകളില്‍ ഇറങ്ങിയ യുവത്വം സവര്‍ണതയുടെ യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു.
ഈ സമരങ്ങളുടെയല്ലാം രാഷ്ട്രീയം പരസ്പര ബന്ധിതമായിരുന്നു. അത് സവര്‍ണമായിരുന്നു. കീഴാള വിരുദ്ധമായിരുന്നു. സാധാരണക്കാരന്‍െ ജീവിതവും മനസും വായിക്കാനറിയാത്ത മധ്യ വര്‍ഗ, ഉപരിവര്‍ഗ രാഷ്ട്രീയമായിരുന്നു അതില്‍ മുന്നിട്ടു നിന്നത്. ഈ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അന്ന് നടന്ന ചാനല്‍ സംവാദങ്ങളും പില്‍ക്കാലത്തുണ്ടയ പഠനങ്ങളും ഇക്കാര്യം അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്.
അതിനാല്‍, അണ്ണാ ഹസാരെയെയും അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങളെയും പിന്തുണക്കുമ്പോള്‍ തന്നെ ആ സന്ദര്‍ഭം മറ്റൊരു ജാസ്മിന്‍ വിപ്ലവവും ഇന്ത്യന്‍ യുവത്വത്തിന്റെ പുത്തന്‍ വിപ്ലവവും ആയി ഏറ്റെടുക്കാനുള്ള ശ്രമങ്ങളെ സംശയത്തോടെ കാണാതിരിക്കാനാവില്ല. അതിവൈകാരികത കലര്‍ന്ന മാധ്യമ വിശകലനങ്ങളും ഇന്റര്‍നെറ്റ് സംവാദങ്ങളും മാത്രം മതിയാവില്ല ഇത്തരം സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കാന്‍.
വാല്‍ക്കഷണം - ഇതെഴുതുമ്പോള്‍ ബസില്‍ ഒരു നിര്‍ദേശം കണ്ടു. ബ്ലോഗ് അക്കാദമി അടക്കമുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകള്‍ക്കോ പ്രസ്ക്ലബുകള്‍ക്കോ മുന്നില്‍ പ്രകടനങ്ങള്‍ നടത്തണമെന്ന്. പ്രകടനം നടത്താന്‍ പ്രസ്ക്ലബിനു മുന്‍വശം തന്നെ വേണമെന്ന് പറയാന്‍ കാര്യമെന്തായിരിക്കും.

അതിവൈകാരികത കലര്‍ന്ന മാധ്യമ വിശകലനങ്ങളും ഇന്റര്‍നെറ്റ് സംവാദങ്ങളും മാത്രം മതിയാവില്ല ഇത്തരം സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കാന്
ReplyDeleteGood Article.
ReplyDeleteWell presented.
Congratz.
പക്ഷെ, ഒന്നുറപ്പ്... അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ഭരണവര്‍ഗത്തിനുമേല്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ അഴിമതിയുടെ കരാളഹസ്തങ്ങളില്‍ കിടന്നു പരസ്പരം വിഴുപ്പലക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയൊരു മുഖം നാം സ്വപ്നം കാണുന്നതില്‍ തെറ്റില്ല. പുതിയ തലമുറ ഈ സമരത്തില്‍ കാണിക്കുന്ന ആവേശം മറ്റൊന്നല്ല.
ReplyDeleteഉള്ളടക്കത്തില്‍ മീഡിയ സര്‍ക്കസിനേക്കുറിച്ചുള്ള പരാമര്‍ശങ്ങളൊഴികെയുള്ള കാര്യങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.പ്രതികരിച്ചാല്‍ പുച്ഛം പ്രതികരിച്ചില്ലെങ്കില്‍ കുറ്റം, മാധ്യമങ്ങള്‍ അവഗണിച്ചാല്‍ കുറ്റം പ്രാധാന്യം കൊടുത്താല്‍ അതിലെ ഗൂഢാലോചനയേക്കുറിച്ച് സംശയം.....
ReplyDeleteനന്മയ്ക്കുവേണ്ടി പോരാടുന്നവര്‍ സ്വയം നന്മയുടെ നിറകുംഭങ്ങളായിരിക്കണമെന്ന രീതിയിലുള്ള കാഴ്ചപ്പാട് എനിക്കില്ല. എല്ലാം നന്നാകാന്‍ വേണ്ടിയുള്ള ഒരു പൊതുപരിപാടിയുടെ ഭാഗമായി മാത്രമേ ചിലതിനെ നന്നാക്കാന്‍ ശ്രമിക്കാവൂ എന്ന വാദത്തോടും യോജിപ്പില്ല.
തല്‍ക്കാലം അത്രയും പറഞ്ഞുനിര്‍ത്തുന്നു. തുടര്‍ന്നും എഴുതൂ.
ബ്ലോഗിൽ ഈ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിനു നന്ദി. എന്തുകൊണ്ടുമാവട്ടെ, തികച്ചും അരാഷ്ടീയ നിലപാടുള്ള (അതിനാൽ നിലവിലുള്ള വ്യവസ്ഥിതിക്ക് താങ്ങായി മാറുന്ന ) ഒത്തിരി ചെറുപ്പക്കാരെ ഒരു സാമൂഹ്യപ്രശ്നത്തെ കുറിച്ച്, അതു വഴി രാജ്യത്തെ കുറിച്ച് ചിന്തിപ്പിക്കാൻ കഴിഞ്ഞല്ലോ ഹസാരേക്ക്. അത്രയും നന്ന്. നിർവികാരതയിലും ഭേദം തന്നെ അതിവൈകാരികത.
ReplyDeleteസ്വന്തം നിലപാട് ഭംഗിയായും ആഴത്തിലും അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍ !!!
നിലപാടുപരമായി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ എന്നത് ഒരു ദൈവരാജ്യ സംങ്കല്‍പ്പമോ, രാജഭരണ സംങ്കല്‍പ്പമോ ആണ്. അങ്ങനെയൊരാള്‍ ഉണ്ടായാല്‍ തന്നെ, ജനം അടിമകള്‍ക്കു തുല്യരാകും ! കാരണം സംബൂര്‍ണ്ണ ശുദ്ധനും പൂര്‍ണ്ണനുമായ ഒരാളുണ്ടായാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് മസ്തിഷ്ക്കം തന്നെ ആവശ്യംവരികയില്ലല്ലോ. അതുകൊണ്ട് ആ സംശയങ്ങള്‍ അസ്ഥാനത്താണെന്നു പറയട്ടെ.
വി.എസിന്റെ ചാക്യാര്‍കൂത്തും, ആദര്‍ശ നാട്യങ്ങളും സഹിച്ചുകൊണ്ടാണെങ്കിലും അദ്ദേഹം മുന്നോട്ടു വക്കുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം പാര്‍ട്ടി രാഷ്ട്രീയം തന്നെ നിരാകരിച്ച് നിര്‍ബന്ധിതമാകുന്നുണ്ട്. നിരീശ്വരവാദിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ ശങ്കരാചാര്യരുടേ അവര്‍ണ്ണ തുടര്‍ച്ചപോലുള്ള നാരായണഗുരുവിനെ പ്രതീക്ഷയോടെ നോക്കേണ്ടിവരുന്നത് പൊതുജനത്തിന്റെ മാനസ്സിക നില അറിയുന്നതുകൊണ്ടാകുമല്ലോ.
പിന്നെ മീഡിയ.അവരുടെ പക്ഷനിലപാടുകളെ കന്മഷമായി കൊണ്ടുനടക്കുന്നത് ജനമനസ്സ് അറിയാതിരിക്കാനുള്ള ഒരു വാശി മാത്രമാണ്. ഏത് മാധ്യമമായാലും, അവയിലെല്ലാം നിറഞ്ഞു നില്‍ക്കാനുള്ള വിശാല തന്ത്രം രൂപപ്പെടുത്തുകയാണ് ചിന്തകളുടേയും സമൂഹങ്ങളുടേയും പാര്‍ശ്വവല്‍ക്കരണം ഒഴിവാക്കാനുള്ള മാര്‍ഗ്ഗം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വംശനാശ ഭീഷണി നേരിടുന്നതുതന്നെ നെഗറ്റീവ് ചിന്തകൊണ്ടാണ്.
നല്ലത് ആരു പറഞ്ഞാലും പിന്തുണക്കുകയും,
അരുതാത്തത് പറയുംബോള്‍ തള്ളിക്കളയുകയും ചെയ്യുന്ന
ജനങ്ങളുടെ ജാഗ്രതയുള്ള ഉണര്‍ന്നിരിപ്പാണ് ജനാധിപത്യത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്. അതിനായി നാം മീഡിയകള്‍ നിറഞ്ഞു നില്‍ക്കാനുള്ള വഴികള്‍ കണ്ടെത്തുകതന്നെ വേണം. മീഡിയ സമൂഹത്തിന്റെ കണ്ണും കാതുമാണ്. അത് ഇന്റെര്‍നെറ്റായാലും, പത്ര ദൃശ്യമാധ്യമമായാലും, തെരുവേരമായാലും.
നല്ല ലേഖനം.
ReplyDelete-സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമാണോ അഴിമതിക്കാര്‍. വന്‍കിട ബ്യൂറോക്രാറ്റുകള്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, കലാകാരന്‍മാര്‍, സിനിമാക്കാര്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍ തുടങ്ങിയവവരെല്ലാം അഴിമതി മുക്തമാണോ- വളരെ ശരിയായ കാര്യം.
എങ്കിലും നാം ഈ സമരത്തെ വിലകുറച്ച് കാണേണ്ട കാര്യമില്ല. എന്തെങ്കിലും ക്രിയാത്മകമായി നടക്കുന്നങ്കില്‍ നടക്കട്ടേ.
ഇന്റര്‍നെറ്റ് വിപ്ലവങ്ങളെക്കുറിച്ച - സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
ചെറുപ്പക്കാര്‍ അടക്കം ഒത്തിരി ആളുകളെ ഈ
ReplyDeleteസാമൂഹ്യപ്രശ്നത്തെ കുറിച്ചും, രാജ്യത്തെ കുറിച്ചും ചിന്തിപ്പിക്കാനും,
ശബ്ദം ഉയര്‍ത്തുവാനും, ഹസാരേക്ക് കഴിഞ്ഞുവല്ലോ...
രാഷ്ട്രീയക്കാരുടെ മേല്‍ പഴിചാരി, എല്ലാം നശിപ്പിക്കാന്‍
വിട്ടുകൊടുത്തിട്ടു പ്രതികരിക്കാന്‍ പോലും തയ്യാറാവാതിരിക്കുന്നതും
ഒരര്‍ത്ഥത്തില്‍ പൊറുക്കാനാവാത്ത തെറ്റ് തന്നെയല്ലേ?
ഈ സമരം എത്രയും പെട്ടെന്ന് ലക്ഷ്യത്തില്‍ എത്തട്ടെ
എന്ന പ്രാര്‍ത്ഥനയോടെ....
രാഷ്ട്രീയക്കാരില്‍ നിന്ന് ഒരു മാറ്റവും ജനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാലും ആളുകള്‍ ഓരോ പാര്‍ട്ടിയിലും വിശ്വസിക്കുകയും ആ പാര്‍ട്ടിയുടെ ചിഹ്നത്തെയും നേതാക്കളെയും ആരാധിക്കുകയും ചെയ്യുന്നു എന്നത് വൈരുധ്യമായി തോന്നാം. രാഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹികപ്രവര്‍ത്തകര്‍ക്ക് മാത്രമേ മാറ്റത്തെ ഉണ്ടാക്കാന്‍ കഴിയൂ. അന്നാ ഹസാരയ്ക്ക് ലഭിക്കുന്ന ജനപിന്തുണ പ്രത്യാശ നല്‍കുന്നു.
ReplyDeleteMugham nokkiyalla, party yeyum party chihnangaleyum nokkiyanu janam vote cheyunath. Sthanarthiyude peru polum chilarkk ariyunnundavilla. Post kollam. Chila sathyangal mugham nokkathe paranju
ReplyDeleteഇതേ വിഷയത്തിലുള്ള പോസ്റ്റുകളുടെ ലിങ്കുകള്‍ : ഇന്ത്യയിലും നെറ്റ് വിപ്ലവം ! അഴിമതിക്കെതിരായുള്ള രണ്ടാം സ്വാതന്ത്ര്യ സമരം !
ReplyDeleteതലക്കെട്ടു കണ്ടപ്പോള്‍ ആ സമരത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ആവുമെന്നു കരുതി.
ReplyDeleteനല്ല വിലയിരുത്തലുകള്‍ ഉള്‍പെടുത്തി എഴുതിയ മനോഹരമായ പോസ്റ്റ്.
ജനങ്ങള്‍ ബോധവാന്മാര്‍ ആയിതുടങ്ങിരിക്കുന്നു എന്ന് തന്നെ അല്ലെ ഈ മാറ്റത്തിന്റെ ഒക്കെ അര്‍ഥം...
ReplyDeleteമാറ്റങ്ങള്‍ നല്ലതിന് ആവട്ടെ
ReplyDeleteപക്ഷെ ഇവിടെ സത്യത്തിനു മാത്രം
ആണോ പിന്തുണ?നല്ലത് പറയുന്ന
എല്ലാവരും ആദരിക്കപ്പെടുന്നില്ല ...
തീവ്ര വാദത്തെപ്പറ്റി ഒരു അന്വേഷണം
നടത്തിയ മലയാളീ റിപ്പോര്‍ട്ടര്‍ ഷാഹിനയെ
കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിട്ട് ഒരു
മീഡിയ കാര് പോലും തിരിഞ്ഞു നോക്കിയില്ല ..എന്താണ് സത്യം എന്ന് ഒറ്റ നോട്ടത്തില്‍ അറിയാന് കഴിയാത്ത ലോകം ആണിത്.നല്ല ലേഖനം ....
പക്ഷെ, ദലൈലാമ പറയന്നു ഇന്ത്യയെ കണ്ടു പഠിക്കാന്‍.???
ReplyDeletewell written keep it up...
അണ്ണാ ഹസാരെയുടെ കീഴില്‍ ഈ കക്ഷി രാഷ്ട്രീയ കാടത്തം,അഴിമതി,മടുത്ത ജന വിഭാഗങ്ങള്‍ ഒന്നടങ്ങാം ആനി നിറയ്ക്കും എന്തേ...നല്ല എഴുത്ത് ആശംസകള്‍
ReplyDelete:))
ReplyDeleteഎല്ലാവര്ക്കും രാഷ്ട്രീയക്കാരെ അങ്ങേയറ്റം മടുത്തു പോയി. അതിന്റെ പ്രതിഫലനമാണ് ഇതെല്ലാം. ഇഷോം ശര്‍മ്മിളയുടെ സമരങ്ങളും, വടക്കന്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രശ്നങ്ങളും എല്ലാം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ പ്രാദേശിക പ്രശ്നങ്ങളായി കണ്ടിട്ടുണ്ടാകും. പക്ഷെ ഈയടുത് പുറത്തു വന്ന അഴിമതിക്കഥകള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അത്രയേറെ വെറുപ്പിച്ചു കളഞ്ഞു. അതാകാം പെട്ടെന്നുണ്ടായ ഈ ജനമുന്നേറ്റത്തിന്റെ കാരണം.
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു.. അണ്ണഹസാരയുടെ സമരത്തെ പൂർണ്ണമായി പിന്തുണയ്ക്കുമ്പോളൂം, ഈ സംശയങ്ങളെല്ലാം ന്യായവുമാണ്. ആത്യന്തികമായി നമ്മുടെ സമുഹത്തിന്റെ ഒരു ക്രോസ്സെക്ഷനാണ് ഗവണ്മെന്റും, ബ്യുറോക്രസിയും, ജുഡീഷ്യറിയുമെല്ലാം. ആളുകൾ മാറിയാലും, നിയമങ്ങൾ വന്നാലും ചാൻസ് കിട്ടിയാൽ സ്വന്തം കീശ നിറയ്ക്കാൻ ഭൂരിഭാഗം ആളുകൾക്കും മടിയില്ല. എന്തായലും ഒരു ചെറിയ മാറ്റെമെങ്കിലുമുണ്ടാകുമെങ്കിൽ അത്രയും നല്ലത്.
ReplyDeleteഇവിടെ ഒന്നുമുണ്ടാകുന്നില്ലായിരുന്നു, അഴിമതി എന്നത് അംഗീകരിക്കപ്പെടുന്ന ഒന്നായി മാറുകയായിരുന്നു. എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മീതെ , എന്റെ ജീവിതം നേരെ പോകണം എന്നു മാത്രം വിചാരിക്കുന്ന മനുഷ്യരാകുകയായിരുന്നു നാം. അതിനിടെ ഇങ്ങനെയൊരു കാറ്റ് ആവശ്യമാണ്, ഇതു രാഷ്ട്രീയമായ ഒരു തിരുത്ത് മാത്രമല്ല , സാമൂഹികമായ ഒരു തിരുത്തുകൂടിയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇലയനക്കങ്ങളെ അതിവൈകാരികതയോടേയാണെങ്കിലും നമുക്ക് ഏറ്റുവാങ്ങാതെ വയ്യ. മീഡിയയുടെ സ്വാധീനത്തെയും തള്ളിപ്പറയാനാകുമൊ?
ReplyDeleteദൈവത്തിന്റെ നിശ്ചയങ്ങള്‍ ചിലത് അങ്ങിനെയാണ്.
ReplyDeleteഅക്രമികള്‍ അതിരുകടക്കുമ്പോള്‍ മറ്റു ചിലരെക്കൊണ്ട്
അവര്‍ക്ക് പണികൊടുക്കും,
പക്ഷേ പണികൊടുക്കാന്‍ അവന്‍ നിയോഗിക്കുന്നവര്‍
പൂര്‍ണമായും നല്ലവരായിക്കൊള്ളണമെന്നില്ല.
അതവന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്.
അഴിമതിക്കെതിരെ ഇറങ്ങുന്ന
ടെക്കികളായ, മൂല്യബോധം കുറഞ്ഞ മധ്യവര്‍ഗ
യുവതയെ അങ്ങിനെ കാണാനാണെനിക്കിഷ്ടം....
പുതിയൊരു മാറ്റത്തിനുവേണ്ടി 'അരാഷ്ട്രീയരായ' ഈ പുത്തന്‍ ജനത ഹസാരെയ്ക്ക് പിന്നില്‍ അണിചേരുന്നു.
ReplyDeleteഅന്നാ ഹസാരെക്ക് അഭിവാദ്യങ്ങള്‍... ഭരണകൂടത്തിന്റെ അഴിമതിക്കും, ഏകാധിപത്യപ്രവണതകള്‍ക്കും എതിരെയുള്ള അങ്ങയുടെ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ReplyDeleteനന്ദി, എല്ലാ വായനകള്‍ക്കും.
ReplyDeleteഎന്തിനാ പുള്ളിക്കാരനെ എല്ലാരും ഗന്ധിജിയുമായിട്ടു താരതമ്യം ചെയ്യുന്നത് ?
ReplyDeleteരാഷ്ട്രീയക്കാരെ പോലെ തന്നെ ഡിപ്ളോമാറ്റ്സിലും അഴിമതി നിറഞ്ഞുനിൽക്കുന്നു. അഴിമതി നൽകി കുറുക്ക് വഴികളിലൂടെ കാര്യം നേടുന്ന സമൂഹത്തിനും ഇതിൽ പങ്കുണ്ട്.
ReplyDeleteസമരങ്ങളെല്ലാം നല്ലതു തന്നെ…ഏറ്റവും കുറഞ്ഞത് അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെങ്കിലും അഴിമതി ചെയ്യതിരിന്നാൽ!!
http://openthemagazine.com/article/voices/the-anna-hazare-show
ReplyDeletevery good article ........
ReplyDeleteഅഴിമതിക്കെതിരെ ഒരു ബില്ലെന്ന് കേട്ടപ്പോഴേ ചിരിവന്നു.
ReplyDeleteതടയാന്‍ ശക്തമായ നിയമം ഇല്ലാത്തതുകൊണ്ടാണല്ലോ
അഴിമതി. പിന്നെ പിന്തുണയുടെ കാര്യം.
എതിര്‍ക്കാന്‍ ആരും ഇല്ലാത്ത സമരത്തെ പിന്തുണക്കാന്‍ എളുപ്പാണ്.
അന്ന ഹസാരയുടെ സമരത്തെ അതേപടി വിഴുങ്ങാന്‍ സാധിക്കുന്നില്ല!
ReplyDeleteഅഴിമതിക്കെതിരെയുള്ള ബില്ല് എത്രമാത്രം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെ.ഒരു താല്‍ക്കാലിക ഒത്തുതീര്പ്പു (മുല്ലപ്പു വിപ്ളവഭയം)എന്നതിനപ്പുറം ലോക്പാല്‍ ബില്ലിന് ഭരണക്‌ുടം എത്രമാത്രം പ്രസക്തികൊടുക്കും.കബില്‍സിബാല്‍ തുടക്കത്തില്‍ തന്നെ കുത്തിത്തിരിപ്പുകള്‍ നടത്താന്‍ ശ്രമിക്കുന്നു..ജനങ്ങള്‍ രാഷ്ട്രിയക്കാരെ അത്രമാത്രം വെറുക്കുന്നു എന്നതിന്റെ സൂചനയാണ് ഈ സമരത്തിനു ഇത്രയേറെ ജനപിന്തുണ നല്‍കുന്നത്..എനിക്ക് തോന്നുന്നു, രാഷ്ട്രിയക്കാരെക്കാള്‍ഉപരി ഓരോ പൌരനും ചിന്തിക്കണം.കൈക്കൂലി കൊടുത്തും പ്രീണിപ്പിച്ചും കാര്യങ്ങള്‍ സാധിപ്പിക്കില്ലായെന്നു.ന്യായത്തിനു വേണ്ടി എന്തുവിലകൊടുക്കാനും ഞാന്‍ തയ്യാറാകുമെന്ന്.പ്രയാസമാണ് എങ്കിലും.
ReplyDeleteനരേന്ദ്രമോഡിയെ പ്രശംസിച്ചതു കൊണ്ട് അണ്ണാ ഹസാരെയുടെ ജനപിന്തുണ അല്പം കുറഞ്ഞുവോ എന്ന് സംശയം ഇല്ലാതില്ല.
This comment has been removed by the author.
ReplyDeleteഎന്തൊക്കെ നിയമങ്ങള്‍ കൊണ്ടുവന്നാലും നടപ്പാക്കേണ്ടവര്‍ തന്നെ പുതിയ വഴികള്‍ കണ്ടെത്തി പരാജയപ്പെടുത്തും.കാര്യങ്ങള്‍ നേടാനായി ജനങ്ങള്‍ അഴിമതിയെ പ്രോത്സഹിപ്പിക്കാറുണ്ട് എന്ന് എല്ലാവര്ക്കും അറിവുള്ളതാണല്ലോ.ഇച്ശ്ശക്തിയുള്ള ഒരു ഭരണകൂടത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ.ഒരു പക്ഷെ നരേന്ദ്ര മോഡിക്ക് കഴിയുന്നുന്ടകം,ഗുജ്രറ്റ് സംഭവങ്ങള്‍ (കലാപം ഉള്‍പെടെ) അതാണല്ലോ തെളിയിക്കുന്നത് .ജാതിയും മതവുമാണ് ഒരു തിരുത്തല്‍ ശക്തി ഉയര്‍ന്നു വരുന്നതിനെ തടയുന്നത് എന്ന് ഇന്ത്യയുടെ രാശ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം(BJP അധികാരതിലെതിയെത് മറന്നിട്ടല്ല).സഹി കെടുമ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങും.അപ്പോള്‍ മാത്രമേ ഇതിനൊരു പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ.
ReplyDelete