കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരിയും എറണാകുളത്തെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകയും പെണ്ണരങ്ങ് നാടക കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകയുമായ തസ്നി ബാനുവെന്ന 32കാരി കാക്കനാട് എന്‍.ജിഒ ക്വാര്‍ട്ടേഴ്സിനടുത്തു വെച്ച് രാത്രിയില്‍ ഒരു സംഘം ചെറുപ്പക്കാരാല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. സംഭവമിപ്പോള്‍ ഒരാഴ്ചയാവുന്നു. കേരളം ശക്തമായി പ്രതികരിച്ച സംഭവത്തില്‍ വാദിയെ പ്രതിയാക്കുന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ബി.ആര്‍.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍, ജ്യോതി നാരായണന്‍ എന്നിവറ ഒപ്പു വെച്ച ഫിഫ്ത്ത് എസ്റ്റേറ്റിന്റെ പ്രസ്താവനയും ആ വഴിയാണോ പിന്തുടരുന്നത്.
അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യമെന്നാണ്. പെങ്ങളെ തല്ലിയാലും ഇതു തന്നെയാവും സ്ഥിതി. അപ്പോള്‍, അമ്മയും പെങ്ങളുമല്ലാത്തവളെ തല്ലിയാലോ. തീര്‍ച്ചയായും, പത്തോ നൂറോ ന്യായം ഈസിയായി ഒപ്പിക്കാം.
തസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചിലര്‍ ഇപ്പോഴും തുടരുന്ന ന്യായാന്യായ ചര്‍ച്ചകള്‍ കാണുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ ബോധ്യമാവുന്നത്. സ്വന്തം അമ്മയും പെങ്ങളുമല്ല എന്ന ഒറ്റ ധൈര്യത്തില്‍ അസാമാന്യമായ യുക്തിബോധത്തോടെയും വക്കീല്‍ ന്യായങ്ങളോടെയുമാണ് ചിലരൊക്കെ ചര്‍ച്ചകള്‍ തുടരുന്നത്. പെണ്ണുങ്ങള്‍ അങ്ങനെ ഒറ്റക്ക് പോവേണ്ടതുണ്ടോ എന്നും പോയാല്‍ ഇങ്ങനെയൊക്കെ വരുമെന്നുമുള്ള സാദാ ന്യായം മുതല്‍ അപഥസഞ്ചാരിണിയെന്നു തോന്നിയാല്‍ വെറുതെ വിടാന്‍ പാടുണ്ടോ എന്ന മട്ടിലുള്ള ബുദ്ധിജീവി യുക്തി വരെ തലങ്ങും വിലങ്ങും പ്രയോഗിക്കപ്പെടുകയാണ്.
മംഗളം പത്രം പച്ചയായി പറഞ്ഞത് ഇവള്‍ക്ക് രണ്ട് കൊള്ളേണ്ടതുണ്ട് എന്നു തന്നെയാണ്. പൊടുന്നനെ വാദി പ്രതിയായോ എന്ന് അന്തം വിട്ടു നില്‍ക്കുമ്പോള്‍ ദാ വന്നു മറ്റൊരു ഇണ്ടാസ്. കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക ഭൂപടം മാറ്റിവരക്കുന്നു എന്നു പറഞ്ഞു ഇച്ചിരി മുമ്പ് രംഗത്തു വന്ന ഫിഫ്ത് എസ്റ്റേറ്റ് എന്ന വമ്പന്‍ സാംസ്കാരിക കൂട്ടായ്മയാണ് 'കാക്കനാട് സംഭവം: ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്' എന്ന തലക്കെട്ടില്‍ ഇത്തവണ ലൊട്ടുലൊടുക്കു ന്യായവുമായി ചാടി വീണത്.
പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ ചില ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ള ചിലര്‍ നാട്ടുകാര്‍ എന്ന പേരില്‍ രംഗത്തെത്തി. സ്വാഭാവികമായും ഇനിയും നാട്ടുകാരോട് വോട്ട് ചോദിക്കേണ്ടതുണ്ട് എന്ന കാരണത്താല്‍ ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ പ്ലേറ്റ് ഇത്തിരിയങ്ങ് മാറ്റി. ഫിഫ്ത് എസ്റ്റേറ്റിന്റെ പ്രസ്താവനക്കു പിന്നില്‍ ഈ സാഹചര്യമാണെന്നാണ് മനസ്സിലാവുന്നത്.
പ്രസ്താവന ഇതാ ഇങ്ങനെ
കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്
23 JUNE 2011 20 COMMENTS
ഇതിലെ ന്യായങ്ങള്‍ ഇവയാണ്.
1. കാക്കനാട് സംഭവം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ആര്‍ക്ക് തെറ്റിദ്ധാരണ. എന്ത് തെറ്റിദ്ധാരണ.
2. രാത്രിയില്‍ ജോലിക്കു പോയ തസ്നിയെ അപഥസഞ്ചാരിണിയായി തെറ്റിദ്ധരിച്ച് ചിലര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ആരാണീ അപഥസഞ്ചാരിണി? അവരെ എന്തും ചെയ്യാന്‍ നാട്ടുകാര്‍ക്ക് അവകാശമുണ്ടോ. ഇന്നലെ വരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയെന്നു പറഞ്ഞവര്‍ ഇന്നു അവരെ നാട്ടുകാര്‍ എന്നു വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അപഥസഞ്ചാരിണി എന്ന പ്രയോഗത്തെ ഫിഫ്ത് എസ്റ്റേറ്റ് എങ്ങിനെയാണ് കാണുന്നത്.
3. തെസ്നിയെ നാട്ടുകാരിലാരോ തെറി വിളിച്ചു. തസ്നി അയാളെ തല്ലി. പിന്നീടവര്‍ കൂട്ടമായി മര്‍ദിച്ചു.ഈ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പക്ഷേ കേസ് പിറ്റേ ദിവസം പരാതിയുടെ അടിസ്ഥാനത്തില്‍ എടുക്കാമെന്നു പറഞ്ഞ് പിരിഞ്ഞു
നോക്കൂ, ഈ വ്യഖ്യാനത്തില്‍ തസ്നിയാണ് പ്രതി. അക്രമികളും കേസെടുക്കാത്ത പൊലീസുകാരുമൊക്കെ അയ്യോ പാവങ്ങള്‍.
പെണ്ണുങ്ങളെ തെറി വിളിച്ചാല്‍ അവര്‍ക്ക് പകരമായി തല്ലാമോ. തല്ലിയാല്‍ തീര്‍ച്ചയായും തിരിച്ചു കിട്ടുന്നത് സ്വാഭാവികമല്ലേ എന്ന മട്ട്.
പൊലീസ് ഇടപെട്ടു എന്നാണ് പിന്നത്തെ ന്യായം. എന്ത് ഇടപെടല്‍. സ്റ്റേഷനില്‍ ഒരാള്‍ പരാതിയുമായി ചെന്നാല്‍ അതിനര്‍ഥം പൊലീസ് ഇടപെട്ടു എന്നണോ.
രാത്രിയില്‍ ഒരു പെണ്‍കുട്ടി, തന്നെ ഒരുകൂട്ടം പുരുഷന്‍മാര്‍ മര്‍ദിച്ചുവെന്ന് പറഞ്ഞ് ചെന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് കേസ് എടുക്കാമെന്ന് പറഞ്ഞ് പിരിയുകയാണോ പൊലീസിന്റെ കടമ.
4. തസ്നി ഹോസ്റ്റലില്‍ പോയി. ഐജിക്ക് പരാതി നല്‍കി. തുടര്‍ന്ന് സംഭവങ്ങള്‍ പിടിവിട്ടു പെരുകാന്‍ തുടങ്ങി
ആരുടെ പിടി വിട്ടെന്നാണ് ഈ പറയുന്നത്. ഐ.ജിക്ക് പരാതി കൊടുക്കുകയും വാര്‍ത്ത വരികയും ചെയ്താല്‍ സ്വാഭാവികമായും അത് ഇഷ്യൂ അല്ലേ. അല്ലാതെ എന്തോന്ന് പിടിവിട്ട് പെരുകല്‍.
5. സ്ത്രീകള്‍ നുണ പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ചിലര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇനി പലരും രംഗത്തു വരും. പ്രശ്നം ആരോഗ്യകരമല്ലാതത അവസ്ഥ കൈവരിക്കും.
വരട്ടെ ആളുകള്‍. ഇതിനെന്തിനാണ് നമ്മുടെ അഞ്ചാം എസ്റ്റേറ്റുകാര്‍ ഇത്രക്ക് ബേജാറാവുന്നത്. ആളുകളെല്ലാം അനുകൂലിക്കുമെന്ന് കരുതിയാണോ ചെങ്ങറയിലും ഡി.എച്ച്.ആര്‍.എം പ്രശ്നത്തിലും മറ്റും ബി.ആര്‍.പി ഭാസ്കര്‍ ഇടപെട്ടത്. മാലി ചാരക്കേസില്‍ സക്കറിയയും ബി.ആര്‍.പി ഭാസ്കറും ഇടപെട്ടത് ഇമ്മാതിരി പേടികള്‍ ഉള്ളില്‍ വെച്ചാണോ.
6. ഇനി എസ്റ്റേറ്റുകാര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ നോക്കൂ:
തിരിച്ചറിവുണ്ടാക്കി പ്രശ്നം പരിഹരിക്കുക. ജനങ്ങളെയും സ്ത്രീ പ്രവര്‍ത്തകരെയും ധാരണയിലെത്തിക്കുക. പരസ്പരം മനസ്സിലാക്കുക. അങ്ങിനെയങ്ങിനെ...
ആരോ രണ്ട് പോസ്റ്ററുകള്‍ എഴുതിയെന്നു വെച്ച്, ചിലര്‍ പ്രകടനം നടത്തിയെന്ന് വെച്ച് ഇത്ര കണ്ട് ഭയക്കാമോ. ഈ ജനങ്ങള്‍ എന്നു പറഞ്ഞാല്‍ വേറെ ആരോ ആണോ. സ്ത്രീ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ പെടില്ലേ. എന്ത് യുദ്ധമാണുണ്ടാവുക.
അന്തം വിട്ടു പോവുന്ന ഇമ്മാതിരി അനവധി ലോജിക്കുകളാല്‍ പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റുകാരുടെ പ്രസ്താവന.
രണ്ട്
![]() |
പ്രതികള്‍ക്ക് അനുകൂലമായി പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡ് |
സാമൂഹിക നീതി, മതേതരത്വം, ജനാധിപത്യം എന്നു മുദ്രാവാക്യങ്ങളുമായി മലയാളിക്കു മുന്നില്‍ മാറ്റത്തിന്റെ ചാലകശക്തിയാവുമെന്ന പ്രതീക്ഷകളുയര്‍ത്തിയാണ് ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ രംഗത്തു വന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു അതില്‍.
പറയുന്നതിലെല്ലാം കക്ഷി രാഷ്ട്രീയം ചുവക്കുന്ന നമ്മുടെ സോകോള്‍ഡ് സാംസ്കാരിക നായകരുടെ പതിവു വായ്ത്താരി ഇനി സഹിക്കേണ്ടി വരില്ലെന്നും ശക്തവും ആര്‍ജവമേറിയതുമായ പുതിയൊരു സ്വരം ഉയര്‍ന്നു വരുമെന്നും ആഴത്തില്‍ പ്രതീക്ഷിച്ചു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഉരുട്ടിക്കുഴച്ച് പരുവപ്പെടുത്തിയ നമ്മുടെ സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാന്‍ അതിനാവുമെന്നും ആഗ്രഹിച്ചു. വെറും മുദ്രാവാക്യങ്ങളോ വാചകമടികളോമാത്രം സൃഷ്ടിച്ചതായിരുന്നില്ല ആ പ്രതീക്ഷകള്‍. അതിനു മുന്‍കൈ എടുത്തവരായിരുന്നു അതിന്റെ മിനിമം ഗ്യാരണ്ടി. നേരും നെറിയുമുള്ളവരെന്ന നിലയില്‍ കേരളീയ പൊതുസമൂഹത്തിന് പരിചിതരായിരുന്നു അവര്‍. കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ സ്വന്തം നിലയില്‍ വ്യതിരിക്തത അടയാളപ്പെടുത്തിയ അനേകം പേര്‍ ആ കൂട്ടായ്മക്കു പിന്നില്‍ അണിചേര്‍ന്നതും ചേരാന്‍ ആഗ്രഹിച്ചതും അതു കൊണ്ടു തന്നെയാണ്.
എന്നാല്‍, പ്രതീക്ഷക്ക് വകയില്ലെന്നു തന്നെയാണ് അവരും തെളിയിക്കുന്നത്. തസ്നി ബാനു സംഭവത്തില്‍ ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവന അവര്‍ ആരെന്നും അവരുടെ തനിനിറം എന്തെന്നും ബോധ്യപ്പെടുത്തുന്നു.
പ്രസ്താവനയിലെ പേരുകള്‍ ശ്രദ്ധിക്കൂ. ബി.ആര്‍.പി ഭാസ്കര്‍, കെ. വേണു, എന്‍.എം പിയേഴ്സണ്‍, പിന്നെ ജ്യോതി നാരായണന്‍. ഇവരില്‍ ബി.ആര്‍.പി ഭാസ്കര്‍, കെ.വേണു, പിയേഴ്സണ്‍ എന്നിവര്‍ക്കൊക്കെ വേണമെങ്കില്‍ (വേണമെങ്കില്‍ മാത്രം) ഞാനാദ്യം ചൂണ്ടിക്കാട്ടിയ ആരാന്റമ്മ ആരാന്റെ പെങ്ങള്‍ യുക്തി ചേര്‍ന്നെന്നു വരും.
എന്നാല്‍, ജ്യോതി നാരായണനോ. തീര്‍ച്ചയായും ചേരില്ല. പ്രത്യേകിച്ച് ഈ കേസില്‍. സംശയം തീര്‍ക്കാന്‍ പഴയ വാര്‍ത്തകള്‍ പരതി നോക്കൂ.
മാതൃഭൂമിയിലാണ് ഞാനവരുടെ പേരു കണ്ടത്. അക്രമിക്കപ്പെട്ട തസ്നി ആദ്യം വിവരമറിയിച്ചത് രണ്ട് സാംസ്കാരിക പ്രവത്തകരെ. ഒന്ന് സി.ആര്‍. നീലകണ്ഠന്‍. രണ്ട് ജ്യോതി നാരായണന്‍. ഇതായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്.
അപ്പോള്‍ അപഥസഞ്ചാരിണി എന്നു കരുതി നാട്ടുകാര്‍ കൈയേറ്റം ചെയ്തു എന്നൊക്കെ എഴുതി ഒപ്പിട്ടയാളേതാ. അതും ജ്യോതി നാരായണന്‍. തസ്നി വിളിച്ചതോ. അതും ജ്യോതി നാരായണന്‍. ഇതെങ്ങനെ ഒത്തു വരും.
വലിയ ഒരപകടത്തില്‍ പെടുമ്പോള്‍ നാമാദ്യം വിവരമറിയിക്കുക ഉറ്റവരെയാണ്. ആ നിലക്ക് ജ്യോതി നാരായണന്‍ തസ്നിക്ക് വളരെ വേണ്ടപ്പെട്ട ഒരാളായിരിക്കണം. അങ്ങിനെയൊരാള്‍ പിന്നെ എങ്ങിനെയാണ് തസ്നിക്കെതിരെ, പ്രശ്നത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ ന്യായങ്ങളുമായി രംഗത്തു വരിക. സംഭവത്തില്‍ ചുരുക്കം ചിലര്‍ ഒഴികെ കേരളം ഒന്നാകെ തസ്നിയുടെ പക്ഷത്തു നില്‍ക്കുമ്പോള്‍ കേസിലെ സാക്ഷികളിലൊരാള്‍ തന്നെ തസ്നിക്കെതിരെ രംഗത്തു വന്നാല്‍ അതിന്റെ അര്‍ഥമെന്താണ്. അറിഞ്ഞിടത്തോളം, കൊച്ചിയിലെ സ്ത്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലയും വിലയുമുള്ളയാളാണ് ഈ ജ്യോതി നാരായണന്‍. ഏത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഇത്തരമൊരു പ്രസ്താവനക്കു കീഴെ ഒപ്പു ചാര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടാവുക.
ജ്യോതിയുടെ കാര്യം ഇങ്ങനെ. മറ്റൊരു സാക്ഷിയായ സി. ആര്‍ നീലകണ്ഠനനാവട്ടെ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. കാക്കനാട് തന്നെ താമസിക്കുന്ന സി.ആര്‍ സമാനമായ പല സംഭവങ്ങളിലും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സദാ സജീവമാവുന്ന ഒരാള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിട്ടേയില്ല. ഒരു ചാനലിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇടടെപടല്‍ ഉണ്ടായില്ലെന്നാണ അറിവ്.
ജ്യോതിയുടെ കാര്യം ഇങ്ങനെ. മറ്റൊരു സാക്ഷിയായ സി. ആര്‍ നീലകണ്ഠനനാവട്ടെ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. കാക്കനാട് തന്നെ താമസിക്കുന്ന സി.ആര്‍ സമാനമായ പല സംഭവങ്ങളിലും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നയാളാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും സദാ സജീവമാവുന്ന ഒരാള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിട്ടേയില്ല. ഒരു ചാനലിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇടടെപടല്‍ ഉണ്ടായില്ലെന്നാണ അറിവ്.
ഒരു പിടിയുമില്ല കാര്യങ്ങള്‍. തല്ലിയവരാണ് ഇവരേക്കാള്‍ ഭേദം എന്ന സ്വാഭാവികമായും ചിന്തിക്കാനുള്ള സര്‍വ ന്യായങ്ങളും ഒത്തു വരികയാണ്. കേരളം ശക്തമായി പ്രതിഷേധിച്ച ഈ സംഭവവുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ് പ്രസ്താവനയിലുള്ളത്.
ഈ പ്രസ്താവനക്കു തൊട്ടു മുമ്പാണ് മംഗളം വാര്‍ത്ത വന്നത്.
വാര്‍ത്ത ഇതാ ഇവിടെ:
|
പ്രശ്നം തസ്നി ബാനുവാണെന്നും സദാചാര വിരുദ്ധമായ അവരുടെ പെരുമാറ്റമാണ് സംഭവത്തിനു കാരണമെന്നുമാണ് ഇതിലെ ഭാഷ്യം. ഇതിലെ ചില ന്യായങ്ങളും പ്രയോഗങ്ങളും പ്രസ്താവനയിലും കാണാം. ഈ വാര്‍ത്ത ഉയര്‍ത്തുന്ന ആശങ്കകളും.
സംശയലേശമന്യെ അതിശക്തമായി പ്രതികരിക്കേണ്ട വിഷയമായിരുന്നു തെസ്നി ബാനുവിനേറ്റ അതിക്രമം. കേരളം അങ്ങിനെ തന്നെയാണ് അത് കൈകാര്യം ചെയ്തതും. അതേ നിലക്ക് കാര്യങ്ങള്‍ പോവുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് പെട്ടെന്ന് പുതിയ കഥകള്‍, ന്യായങ്ങള്‍ രംഗത്തു വന്നത്.
പത്രവാര്‍ത്ത നമുക്ക് വേണമെങ്കില്‍ ന്യായീകരിക്കാം. ഇത്തരം പല ഇഷ്യൂകളിലും ഇതേ പത്രംസമാനമായ നിലപാടുകളാണ് കൈക്കൊണ്ടത് എന്നു വാദിക്കാം. എന്നാല്‍, ഫിഫ്ത്ത് എസ്റ്റേറ്റ് അങ്ങനെയാവാമോ. പ്രസ്താവനയില്‍ പേരു ചാര്‍ത്തിയ ഈ മനുഷ്യരൊക്കെ ഇങ്ങനെ പറയാമോ.
അതാണ് ആദ്യമേ പറഞ്ഞത്, ചില നേരങ്ങളില്‍ വാദി പ്രതിയാവുമെന്ന്.
തല്ലു കിട്ടിയത് അമ്മക്കെങ്കില്‍ അതിനും ചില ന്യായങ്ങള്‍ ഉണ്ടാവാമെന്ന്.
അതാണ് ആദ്യമേ പറഞ്ഞത്, ചില നേരങ്ങളില്‍ വാദി പ്രതിയാവുമെന്ന്.
ReplyDeleteതല്ലു കിട്ടിയത് അമ്മക്കെങ്കില്‍ അതിനും ചില ന്യായങ്ങള്‍ ഉണ്ടാവാമെന്ന്.
സത്യം സത്യത്തിന്റെ വഴിയിൽ നീങ്ങട്ടെ. തെറ്റ്കാർ ശിക്ഷിക്കപ്പെടട്ടെ. പുലമ്പലുകൾ പല വഴിയിൽ. എത്രയോ പുലമ്പലുകളുകളും പ്രതിഷേധങ്ങളും നിരന്തരം...ഇത്തരം സംഭവങ്ങൾ നിത്യം എന്ന തോതിലും. കഷ്ട്ടം.
ReplyDeleteഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് (ഇത്രയും ആധികാരികമല്ല) എഴുതി തുടങ്ങിയിരുന്നു. പോസ്റ്റ് ചെയ്യണം ഏതായാലും. ഇതേക്കുറിച്ചുള്ള അഭിപ്രായം അറിയാന്‍ അവിടെ വരുമല്ലോ..
ReplyDelete"കാര്യങ്ങളുടെ നിജസ്ഥിതി
ReplyDeleteമനസിലാകുന്നതുവരെ സമൂഹം മൌനം പാലിക്കുമ്പോള്‍..വൈകി
കിട്ടുന്ന നീതി ,നീതി നിഷേധത്തിന്
തുല്യമാകുന്നു....
ചര്‍ച്ച തുടരട്ടെ...പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം കണ്ടു ഇതുപോലെ ഒന്ന്. പി.ഇ.ഉഷ എന്ന സ്ത്രീയുടെ അവസ്ഥ.ഇത് ഒരു തനിയാവര്‍ത്തനം മാത്രം.....
അന്ന് പ്രതിഷേധിച്ചു അലമുറ ഇട്ട ഞാന്‍ ഉള്‍പെടുന്ന സ്ത്രീ സമൂഹത്തിനു കല്ലെറിഞ്ഞത് സ്ത്രീകള്‍ തന്നെയായിരുന്നു എന്നത് അന്നും ഇന്നും ഏറെ ദുഃഖം നല്‍കുന്നു.
നമ്മുടെ നാട് നന്നാകില്ല ഇലേ...
ഞാന്‍ കുറെ പ്രതികരിച്ചു തളര്‍ന്നതാണ്.
അന്നും ഇന്നും "നമ്മുടെ മനു" പറഞ്ഞത് എത്ര ശരി.(മനു സ്മൃതി ആണ് ട്ടോ) പിതാ രക്ഷതി കൌമാരേ...ഭര്‍ത്ത്രോ രക്ഷതി യൌവനേ..പുത്രോ രക്ഷതി വാര്‍ധിക്യെ.."ന: സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി". ഇനി എങ്ങാനും ഒരു ചോദ്യ ചിന്ഹം ഇട്ടു ഞാന്‍ അത് തിരുത്തിയാലും (ന : സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി????) സമൂഹം അത് തിരുത്തില്ലാ.....
തന്മൂലം...സ്ത്രീ ആയതു കൊണ്ട് സാമൂഹ്യ പ്രതിബദ്ധതഒന്നുംപാടില്ലാ...
"വാത്മീകതിലേക്ക്പോകാന്‍ മനസ് പറയുന്നു. "
"ഇന്നലെ വരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയെന്നു പറഞ്ഞവര്‍ ഇന്നു അവരെ നാട്ടുകാര്‍ എന്നു വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്."
ReplyDeleteഅവരു ആ നാട്ടിൽ താമസിക്കുന്നവരായതു കൊണ്ട്!!
>>>>കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്>>
ReplyDeleteഅത് ശരി,,അപ്പൊ ഈ ജനം ജനം എന്ന് പറഞ്ഞാല്‍ അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടില്ല അല്ലെ - ഫിഫ്ത് എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് പോലും!!!!
>>>>
ReplyDeleteപൊതുജനങ്ങളുടെ ഇടപെടലിനെയല്ല എതിർക്കേണ്ടത്. അനാരോഗ്യകരമായ ഇടപെടലിനെയാണ് എതിർക്കേണ്ടത്. അതല്ലെങ്കിൽ ജനങ്ങൾ കാണികൾ മാത്രമാവും. ജനങ്ങളെ കാണികളാക്കി മാറ്റുന്നത് ഗുണകരമല്ല.>>>>
എന്ന് വച്ചാല്‍ നാളെയും രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തു കണ്ടാല്‍ 'പൊതുജനം' പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യും. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായി ഉത്തരം പറഞ്ഞോണം.അപ്പോപ്പിന്നെ അവരുടെ അടി കൊണ്ട് അനാരോഗ്യാവസ്ഥയില്‍ എത്തേണ്ടി വരില്ല!!!
പട്ടാപ്പകല്‍ വഴിയിലോരുത്തന്‍ അപകടപ്പെട്ടു രക്തം വാര്‍ന്നു മരികുന്നത് കണ്ടാല്‍ ഉടനെ അത് മൊബൈലില്‍ പകര്‍ത്തി കണ്ടാസ്വടികുന്ന ഇതേ 'പൊതുജനം'. അവിടെയൊക്കെ ജനം വെറും കാണികളായി നില്‍ക്കും. അത് ഗുണകരമല്ലന്നു പറയാന്‍ ഇവിടെ ഒരു മൊതലാളിയും ഇല്ല. രാതി പെണ്‍പിള്ളാര് പുറത്തിറങ്ങുന്നത് കാണുമ്പോള്‍ കാണികളായിപ്പോയാല്‍ സമൂഹത്തിനു എന്തോ വലിയ ലത് സംഭവിക്കും എന്ന് എന്തൊരു വേവലാതി.
തെറ്റ് ആരാണോ ചെയ്തത് അവര്‍ ശിക്ഷ ഏറ്റു വാങ്ങട്ടെ
ReplyDeleteഇങ്ങനെ പോയാല്‍ ഒരു “4 ദി പീപ്പിള്‍സ്” എവിടെ നിന്നെങ്കിലും രൂപം കൊള്ളാന്‍ ചാന്‍സുണ്ട്. ഇമ്മാതിരി വാര്‍ത്തകള്‍ കേട്ട് വട്ടാകുന്നു.
ReplyDeleteസ്ത്രീകള്‍ കക്ഷിയാകുന്ന എല്ലാ കേസിലും ഉണ്ടാവാറുള്ളതാണ് 'പെണ്ണ് പെഴയാണെന്ന്' വരുത്തിത്തീര്‍ക്കുകയെന്നത്. പിന്നെ അവളെ കൈകാര്യം ചെയ്യാനുള്ള ലൈസന്‍സായല്ലോ..!!
ReplyDelete"ആംഹാ.. അവളാണോ ആദ്യം തല്ലിയത്..? എങ്കി അവള്‍ക്ക് രണ്ടു കിട്ടേണ്ടത് തന്നെ.. ആണുങ്ങളെ തല്ലുകയോ..?!!" :-)
ഫ്ലക്സ് ബോര്‍ഡിലേത് പൊള്ളുന്ന ചോദ്യങ്ങള് തന്നെ കേട്ടാ..!! ഹൗ..!
എങ്ങിനെയാണ് വിഷയം കറങ്ങി തിരിഞ്ഞു വരുന്നതെന്ന് കാണട്ടെ.
ReplyDeleteഇതിപ്പോ ഒരു രക്ഷയുമില്ലല്ലോ.
ReplyDeleteസദാചാരം മൊത്തത്തില്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണല്ലോ.
അന്നേരം ഒരുമ്പെട്ടവളുമാര്‍ വന്നു കച്ചവടത്തിനു തടസം നിന്നാ ജനം സഹിക്ക്വോ?
ഈ ജനം ഏതാണെന്നു മാത്രം ചോദിക്കരുത്.
അഞ്ചാമ്പത്തിക്കാര് അവരുടെ തനിസ്വരൂപം കാട്ടുന്നതായിരിക്കും!!!
പ്രിയ സുഹൃത്തേ,
ReplyDeleteഈ പോസ്റ്റില്‍ രണ്ടുതരം പ്രസ്താവനകളുണ്ട് ഒന്ന് താങ്കളുടേയും മറ്റൊന്ന് മാധ്യമങ്ങളില്‍നിന്ന് പകര്‍ത്തിയതും. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവവിവരണത്തോട് - description of events- താങ്കള്‍ക്ക് വിയോജിപ്പില്ലെന്നാണ് (അതിനര്‍ത്ഥം യോജിപ്പുണ്ടെന്നല്ല) ഞാന്‍ മനസ്സിലാക്കിയത്. അതനുസരിച്ച് ഇതാണ് നടന്നത്
ആ പെണ്‍കുട്ടി വഴിയേ നടന്നുപോകുമ്പോള്‍ ആളുകള്‍ അവളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. കുട്ടി അവരോടു തര്‍ക്കിച്ചു. അതിനുശേഷം അവള്‍ നടന്നുപോകുമ്പോള്‍ ആരോ അവളോട് അസഭ്യം പറഞ്ഞു. അവള്‍ അയാളെ തല്ലി. അവരെല്ലാം ചേര്‍ന്ന് അവളെ തിരിച്ചുതല്ലി. അവള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് പരാതി കേട്ട് പിറ്റേന്ന് അന്വേഷിക്കാമെന്ന് പറഞ്ഞു. അവള്‍ ഉന്നതാധികാരികളോടു പരാതിപ്പെട്ടതോടെ പ്രശ്നം അങ്ങാടിപ്പാട്ടായി.
ഇത്രയുമാണ് സംഭവിച്ചതെന്ന് താങ്കള്‍ സങ്കല്‍പ്പിക്കുക (കാരണം മുഴുവന്‍ സത്യം ഇതുവരെ ആരെങ്കിലും പറഞ്ഞോയെന്നറിയില്ല. കുറോസാവയുടെ 'റാഷോമോന്‍' ഓര്‍മ്മവരുന്നു). ഇനി താങ്കളെപ്പോലെ ഞാനും ഒന്നു വിശകലനം ചെയ്യട്ടെ.
ആളുകളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതിന് പോലീസിനേ അധികാരമുള്ളൂവെന്ന് അംഗീകരിക്കുന്നു. പക്ഷേ ഏതൊരു നാട്ടുകാരനും "എന്താ കുട്ടീ ഈ നേരത്ത് ഈ വഴീക്കൂടി? എവടയ്കാ പോണത്?" എന്നു മാന്യമായി ചോദിക്കാം. 'ആരാണീ അപഥസഞ്ചാരിണി' എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കാനൊക്കെ കൊള്ളാം, പക്ഷേ വേശ്യകളുള്ളിടത്ത് മറ്റു പല ക്രിമിനലുകളും വന്നുചേരാന്‍ സാധ്യതയുണ്ടെന്നും ആ നാടിന്റെ സാമൂഹ്യസുരക്ഷയെ അതു ബാധിക്കുമെന്നും നാട്ടുകാര്‍ക്ക് ന്യായമായും സംശയിക്കാം. പക്ഷേ ആ കുട്ടി രാത്രി ജോലി കഴിഞ്ഞുവരുന്നയാളാണെന്ന് അറിഞ്ഞാല്‍ അവളെ ബഹുമാനത്തോടെ പോകാന്‍ അനുവദിക്കുകയാണ് വേണ്ടിയിരുന്നത് (അവള്‍ അവരോടു കയര്‍ത്താണ് സംസാരിച്ചത്, എങ്കില്‍പ്പോലും) എന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു.
തെറി പറഞ്ഞു എന്നതുകൊണ്ട് അടിച്ചതു ന്യായമാകുന്നില്ല, അത് ആണായാലും ശരി, പെണ്ണായാലും ശരി. ഞാന്‍ താമസിക്കുന്ന നാട്ടില്‍ ആരെ വേണമെങ്കിലും ധൈര്യമായി തെറിപറയാം (തെറി കേട്ടവന് മാനനഷ്ടത്തിനുള്ള കേസുകൊടുക്കുക എന്ന ഒറ്റ ഉപായമേയുള്ളൂ) പക്ഷേ ആ കാരണത്തിന് തല്ലിയാല്‍ മര്‍ദ്ദനത്തിനുള്ള ക്രിമിനല്‍ കേസ് ഉടന്‍ ചാര്‍ത്തിക്കിട്ടും. തസ്നിയെ തിരിച്ചടിച്ചവര്‍ക്ക് ന്യായമായും "സ്വയരക്ഷയ്ക്കു വേണ്ടി ചെയ്തതാണ്" എന്നു വാദിച്ച് രക്ഷപ്പെടുകയും ചെയ്യാം. ഇക്കാര്യത്തില്‍ തസ്നിക്ക് പിഴവുപറ്റി എന്നു തന്നെയാണ് എന്റെ അഭിപ്രായം.
പോലീസ് അടിയന്തിരമായി ചെയ്യേണ്ടിയിരുന്ന കുറച്ചു കാര്യങ്ങളേയുള്ളൂ. തസ്നിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടോയെന്ന് തിട്ടപ്പെടുത്തുക, ഉണ്ടെങ്കില്‍ അവളെ സുരക്ഷിതമായി ഹോസ്റ്റലിലെത്തിക്കുക, അവളുടെ മൊഴി രേഖപ്പെടുത്തുക. ബാക്കിയൊക്കെ പിറ്റേന്നു ചെയ്താലും കുഴപ്പമില്ല. ഈ കേസില്‍ aggression തസ്നിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്നോര്‍ക്കുക.
ബാക്കി ഫ്ലക്സ് ബോര്‍ഡും, രാഷ്ട്രീയക്കാരും പത്രക്കാരുമൊക്കെ നടത്തുന്ന സര്‍ക്കസൊക്കെ സ്ഥിരം പതിവാണ്. അതിനെപ്പറ്റി ഒന്നും പറയാനില്ല.
രാത്രി ഒരു ആണും പെണ്ണും ഒന്നിച്ച് ബൈക്കില്‍ പോയാല്‍ പിടിച്ചു നിര്‍ത്തിഅടിക്കുന്നവരല്ല , കാക്കനാട് ഉള്ളവര്‍ എന്നെനിക്ക് വ്യക്തമായി അറിയാം. (കാരണം ഏതാനും കിലോമീറ്റര്‍ അപ്പുറത്താണ് എന്റെ താമസം) പിന്നെ എന്റെ ഭര്‍ത്താവും കാക്കനാട് ഐ ടി കമ്പനിയിലാണ് ജോലി.പിക്കപ് ആന്‍ഡ് ഡ്രോപ് ഇല്ലാത്ത ചില ദിവസങളില്‍ (ഹര്‍ത്താല്‍ ദിവസങളില്‍ ) ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കാറിലും സ്കൂട്ടറിലും പലപ്പോഴും വീട്ടില്‍ ആക്കാറുണ്ട്. പക്ഷെ വളഞ്ഞ വഴികളിലെ കടയില്‍ കയറി സിഗററ്റ് വാങാറില്ലെന്ന് മാത്രം. പിന്നെ മാതൃഭൂമിവാര്‍ത്തയെ അങനെ വിശ്വസിക്കാന്‍ വരട്ടെ ആദ്യത്തെ ദിവസം അവര്‍ എഴുതിയിരുന്നത് മറൈന്‍ഡ്രവില്‍ വച്ചാണ് അടികൊണ്ടത് എന്നായിരുന്നു.
ReplyDeleteWell said...
ReplyDeletefirefly..kudoos
ആ സദാചാര പോലീസ് കളിച്ചവന്റെ ചെകിട്ടത്ത് രണ്ടു പൊട്ടിച്ചതേതായാലും നന്നായി. ഇതു പോലെ അഞ്ചാറു തവണ പെണ്ണിന്റെ കൈയ്യില്‍ നിന്നും തല്ലു കിട്ടി കഴിയുമ്പോള്‍ താനേ നിന്നോളും
ReplyDeleteഇങ്ങിനെയുള്ളവന്മാരോടു സംസാരിക്കാനൊന്നും പോകരുത്. രണ്ടെണ്ണം പൊട്ടിക്കുക അതു മാത്രമേ അവന്മാരര്‍ഹിക്കുന്നുള്ളൂ...
ഹരിയുടെ ബസ്സില്‍ നിന്നും
ReplyDeletehttps://profiles.google.com/112332403023932176783/posts/JUCp5p6FghN
harikrishnan c - Buzz - Public
അയിത്താചരണം സാമൂഹ്യാംഗീകാരമുള്ള ഏർപ്പാടായി യാതൊരുളുപ്പുമില്ലാതെ നടപ്പാക്കിയിരുന്ന കാലത്തും സത്യത്തിൽ സവർണ്ണവിഭാഗത്തിൽപ്പെട്ട എല്ലാവരും തന്നെ ജാതിയിൽ താണവരെ പീഡിപ്പിക്കുന്നവരായിരുന്നുവെന്നു പറഞ്ഞു കൂടാ. അവരുടെ കൂട്ടത്തിലും ഒരു വിഭാഗം മര്യാദക്കാരും സമാധാനപ്രേമികളുമായിരുന്നു. തീണ്ടാപ്പാട് ലംഘിച്ചു പോയതിനു മുതുകു പിളർക്കെ തല്ലു കിട്ടിയ ദളിതനോട് അലിവു തോന്നിയിരുന്നു ഈ നല്ല മനുഷ്യർക്ക്. അതു കൊണ്ടു തന്നെ അവനെ വേണ്ടും വിധം ഉപദേശിക്കാനുള്ള കാരുണ്യവും അവർ കാണിച്ചിരുന്നു. “വരമ്പത്തു കൂടെ നടന്നാൽ തല്ലു കിട്ടുകയോ ജീവാപായമുണ്ടാവുക തന്നെയോ ചെയ്യുമെന്ന സ്ഥിതിക്ക് തീണ്ടാപ്പാടകലത്തിൽ നിൽക്കുന്നതല്ലേ നല്ലത്?” എന്നായിരുന്നു ആ ഉപദേശത്തിന്റെ കാതൽ.
കാലം കുറേ മാറിയെങ്കിലും ഇത്തരം ഉദാരമതികൾക്ക് യാതൊരിടിവുമുണ്ടായിട്ടില്ലെന്ന് തസ്നി ബാനു സംഭവത്തെക്കുറിച്ചുള്ള പല പ്രതികരണങ്ങളും തെളിയിക്കുന്നത് ശുഭോദർക്കമാണ്. അവരുടെ മുൻനിരയിൽ തന്നെ ബിയാർപിയും മറ്റും നയിക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റ് ടീമിന്റെ സാന്നിദ്ധ്യം രോമാഞ്ചദായകവും.
“അടിച്ചൊതുക്കാനും ചവിട്ടിത്തേക്കാനും വരുന്നവൻ ഭേദമാണ്. അതിലും ശക്തമായി തിരിച്ചുകിട്ടുമെന്ന നില വന്നാൽ അവൻ ഒതുങ്ങിക്കോളും. ഈ സൈസ് ജന്തുക്കളുടെ ഉപദ്രവമാണ് അസഹ്യ”മെന്ന മട്ടിൽ വിവരം കെട്ട ചില പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ പറഞ്ഞെന്നിരിക്കും. അത് കാര്യമാക്കാനില്ല. അവർക്കറിയില്ലല്ലോ തേറ്റ പൊഴിച്ചു കളഞ്ഞ, അലിവുള്ള ആൺപന്നികളുടെ ഉത്‌കണ്ഠയുടെയും സമാധാനപ്രേമത്തിന്റെയും വില.
സദാചാരപ്പോലീസു കളിക്കാൻ വരുന്നവരുടെ കരണത്തു തന്നെ കൊടുത്താൽ പോരാ, കുനിച്ചു നിർത്തി ചാട്ടവാർ കൊണ്ടു നാലെണ്ണം കൊടുക്കുക കൂടി വേണം. ഞരമ്പുരോഗികളുടെ പറുദീസയായ കേരളത്തിൽ ഇതു തന്നെയാണു നല്ല മരുന്നു.
ReplyDeleteവ്യക്തി സ്വാതന്ത്ര്യം എന്ന ഒരു തേങ്ങാ കൊല അവിടെ ഉണ്ടോ ?? ? അതോ അത് ഈ സദാചാര പോലീസിനോട് ചോദിച്ചിട്ട് വേണോ ? കഷ്ടം.
ReplyDeleteഇവിടെയൊന്നു നടക്കൂല മാഷേ..പി.ഇ.ഉഷയെ ഓര്‍ക്കുന്നോ ആരെങ്കിലും?
ReplyDeleteപ്രതികരണങ്ങള്‍ക്ക് നന്ദി.
ReplyDelete@ഉമാരാജീവ്
മാതൃഭൂമി വാര്‍ത്ത വിടാം, ഉമ
തസ്നിക്കേറ്റ അക്രമം സത്യമല്ലാതിരിക്കുമോ.
പ്രതികള്‍ സമ്മതിച്ച കാര്യമല്ലേ അത്.
നടന്ന സംഭവത്തെക്കുറിച്ച പൊലീസ് അന്വേഷിച്ചതും
പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതും
നുണയാണെന്ന് കരുതാമോ.
കാക്കനാട്ട് പെണ്ണുങ്ങള്‍ക്ക് വഴി നടക്കാനാവുന്നില്ല എന്നതാണോ
ഇവിടെ വിഷയം. തസ്നി ആക്രമിക്കപ്പെട്ടു എന്നതല്ലേ.
കാക്കനാട്ട് ഇതു വരെ ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായില്ലെന്നു
വെച്ച് തസ്നിക്ക് അങ്ങിനെ ഉണ്ടായിട്ടില്ലെന്ന് കരുതാമോ.
മാത്രമല്ല കാക്കനാട്ട് അങ്ങിനെ ആര്‍ക്കും ഉണ്ടായിട്ടില്ല
എന്ന് നമുക്കങ്ങിനെ തീര്‍ത്തു പറയാമോ.
ആരും പരാതിപ്പെട്ടിട്ടില്ല എന്നല്ലാതെ.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ നാട്ടിലെ എത്ര സ്ത്രീകള്‍
പരാതിപ്പെടുമെന്ന് ഒന്നോര്‍ത്തു നോക്കൂ.എല്ലാം മറച്ചു വെച്ച്
നല്ല കുട്ടിയായി മടങ്ങുന്നവരാണ് നാട്ടില്‍ അധികമെന്ന് ആര്‍ക്കാണ്
അറിയാത്തത്. അങ്ങിനെയെങ്കില്‍ അതിലൊരാള്‍ തുറന്നു പറയുമ്പോള്‍
ഇതുവരെ ആരും പറഞ്ഞിട്ടില്ല പിന്നെ ഇവള്‍ മാത്രം
ഇങ്ങിനെ പറയുന്നത് എന്താണ് എന്ന ചോദ്യം ആരുടെ ലോജിക്കാണ്.
കൂട്ടുകാരന്റെ കൂടെ ബൈക്കില്‍ കയറുന്നത് കാക്കനാട് നിരോധിച്ചിട്ടുണ്ടോ, ഉമ.
വളഞ്ഞ വഴികളില്‍ കൂടി ഒരു പെണ്‍കുട്ടിക്ക് പോവരുതെന്ന്
ഇന്ത്യാ രാജ്യത്ത് നിയമമുണ്ടോ.
കടക്കു മുന്നില്‍ നിര്‍ത്തരുതെന്നുമുണ്ടോ.
അറിയില്ല. എന്തൊക്കെ ന്യായങ്ങളാണ് നമുക്കെല്ലാം.
Expected this post fm orila . If a girl has no husband and brothers , and she want to go in night, should she call police and go with them ?
ReplyDeletewhat is the problem for others if she goes with her friend or anyone else?
sorry to write in eng. Malayalam writing is learning in boolokam .
ഫിഫ്ത് എസ്റ്റേറ്റ് കണ്‍വീനര്‍ ബി.ആര്‍.പി ഭാസ്കറിന്റെ
ReplyDeleteബ്ലോഗില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന
തെസ്‌നി ബാനുവിന് പിന്തുണ
http://malayalamvaayana.blogspot.com/2011/06/blog-post_25.html?spref=fb
ഐടി ജീവനക്കാരിയായ തെസ്‌നി ബാനു കാക്കനാട്ട് വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഫിഫ്ത് എസ്റ്റേറ്റ് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനപുറപ്പെടുവിച്ചിരുന്നു. നിരവധി സുഹൃത്തുക്കൾ നേരിട്ടും ഇന്റർനെറ്റിലൂടെയും അതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വിമർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഫിഫ്ത് എസ്റ്റേറ്റ് ഇന്ന് ആ പ്രസ്താവന നിരുപാധികം പിൻവലിക്കുകയും വിവരം വെബ്സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഫിഫ്ത് എസ്റ്റേറ്റ് കൺവീനറെന്ന നിലയിൽ അതെടുത്ത തെറ്റായ നിലപാടിൽ പങ്കാളിയായത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമായ അനുഭവമാണ്. പ്രസ്താവന ഔപചാരികമായി പിൻവലിച്ചതോടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവായതായി ഞാൻ കരുതുന്നില്ല.
കാക്കനാട് സംഭവം അവതരിപ്പിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ഫിഫ്ത് എസ്റ്റേറ്റിന് ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിലേക്ക് ഇവിടെ കടക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങൾക്ക് തടയിടുക, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗദർശനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട വേദിയെന്ന നിലയിൽ പ്രശ്നത്തിൽ ഇടപെടാനുള്ള ഫിഫ്ത് എസ്റ്റേറ്റിന്റെ തീരുമാനം തെറ്റായിരുന്നില്ല. എന്നാൽ വേദിക്കുള്ളിൽ ചർച്ച ചെയ്യാതെ അതിന്റെ പേരിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് തെറ്റായിപ്പോയി.
വസ്തുതകൾ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും തെറ്റുപറ്റിയെന്ന് സമ്മതിക്കാതെ വയ്യ.‘അപഥസഞ്ചാരിണിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട‘ തെസ്‌നിയും ‘നാട്ടുകാരും‘ തമ്മിലുള്ള ഒരു പ്രശ്നമായി സംഭവത്തെ അവതരിപ്പിച്ചതും ഐ.ജിക്ക് തെസ്‌നി പരാതിപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ട് പോകാൻ തുടങ്ങിയെന്ന വിലയിരുത്തലും ഉദാഹരണങ്ങൾ. പ്രതികൾക്കായി ലുക്കൌട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത് അപരാധമാണെന്ന തരത്തിലുള്ള പരാമർശം ഒഴിവാക്കേണ്ടതായിരുന്നു.
പ്രശ്നപരിഹാരത്തിന് ഫിഫ്ത് എസ്റ്റേറ്റിന്റേതായി മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിലും അപാകതകളുണ്ട്. സമാധാനം നിലനിർത്തുന്നതിന് നടപടികൾ കൈക്കൊള്ളാനുള്ള ചുമതല അധികൃതർക്കുണ്ട്. എന്നാൽ കാക്കനാട് സംഭവം വെളിപ്പെടുത്തുന്ന സാമൂഹ്യപ്രശ്നം ഔദ്യോഗിക ഇടപെടലിലൂടെ ഒത്തുതീർപ്പാക്കേണ്ട ഒന്നല്ല. സമൂഹത്തെ പിന്നോട്ടു വലിക്കുന്ന ശക്തികളുമായി സമവായമുണ്ടാക്കുകയെന്നത് നല്ല ആശയമല്ല. അവർ എത്ര തന്നെ ശക്തരായാലും അവരെ നേരിടുക തന്നെ വേണം. അതിനുള്ള ആർജ്ജവം കാട്ടിയ വ്യക്തിയെന്ന നിലയിൽ തെസ്‌നി ബാനുവിന് പൂർണ്ണ പിന്തുണ നൽകാനുള്ള ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
@വെറുതെ ഒരു ഇല..താങ്കക്ളുടെ വിടിന്റെ മുന്നില്‍ ,പട്ടാപകല്‍ ,പരസ്യമായി ഒരു സ്ത്രിയും പുരുഷനും ലൈഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും അത് താങ്കളുടെ അമ്മ പെങ്ങന്മാര്‍ ,കുട്ടികള്‍ കാണാനിടയകുകയും ചെയ്താല്‍ താങ്കള്‍ എങ്ങിനെ പ്രതികരിക്കും
ReplyDeleteഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് പ്രയപുര്‍ത്തി ആയ സ്ത്രി പുരുഷന്മാര്‍ക്ക് ലൈഗികപ്രക്രിയയില്‍ എര്പെടാന്‍ ഒരു നിരോധനവും ഇല്ലെന് പറഞ്ഞു സമാധനിക്കുമോ? .
അതോ ഇത് എല്ലാവരും ചെയ്യുന്നതാണ് എന്ന് അശ്വസിക്കുമോ.?
എന്തിനേറെ പറയുന്നു താങ്കള്‍ക്കും ഭാര്യക്കും താങ്കളുടെ വിട്ടില്‍ കാമുകി കാമുകന്മാരെ പോലെ ഒന്ന് പെരുമാറാമോ .
കൈകള്‍ കോര്‍ത്ത് പിടിച്ചു റോഡില്‍ കൂടി ഒന്ന് നടക്കാമോ
പകല്‍ സമയത്ത് മുറി വളരെ നേരം അടച്ചിരുന്നു ഒന്ന് സല്ലപിക്കാമോ
പ്രിയ സുഹൃത്തേ... നമ്മുടെ സമൂഹം ഇരുപതു വര്ഷം പിന്നിലാണ് .എല്ലാ തരത്തിലും .വളരെ അധികം ഹിപ്പോക്രറ്റികും
നമുക്ക് ആദര്‍ശം പറയനുള്ളതാണ്.പ്രവര്തികേണ്ടത് മറ്റ്ള്ളവരാണു
ഇത്തരം വിവാദങ്ങള്‍ പോതുജനങ്ങളെ നിഷ്ക്രിയരക്കണേ പ്രയോജനപ്പെടു എന്ന് എനിക്ക് തോന്നുന്നു .ആരാക്രമിക്കപെട്ടലും നമുക്ക് എന്ത് വേണം ,വെറുതെ പുലിവാല്‍ പിടിക്കുന്നതിനെന്ത് എന്നമനോഭാവം ശക്തിപെടും
തസ്നി ബാനു സംഭവം നടന്ന്, തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കേസ് ഗൌരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കുകയും നടപടികളെടുക്കാന്‍ അലംഭാവം കാണിച്ച എസ്.ഐയെ സസ്പെന്റു ചെയ്യിക്കുകയും ചെയ്തു. നാട്ടുകാരായ പ്രതികള്‍ കുടുങ്ങുമെന്നു വന്നപ്പോളാണ് രക്ഷപെടാന്‍ പുതിയ വ്യാഖ്യാനങ്ങളും ആസൂത്രിത സമര പരിപാടികളുമമായി നാട്ടുകാര്‍ രംഗത്തിറങ്ങുന്നത്. പോസ്റ്റില്‍ പറഞ്ഞപോലെ ഒരു ജനക്കൂട്ടത്തെ, പ്രത്യേകിച്ച് വോട്ടു ബാങ്കാകുമ്പോള്‍, സംരക്ഷിക്കേണ്ടതും തൃപ്തിപ്പെടുത്തേണ്ടതും രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിനാല്‍ ഇനി കേസില്‍ വെള്ളം ചേര്‍ക്കാനോ, വാദിയെ പ്രതിയാക്കാനോ, കേസ് തേച്ചുമാച്ചു കളയാനോ ശ്രമിക്കുമെന്നതില്‍ അത്ഭുതമില്ല.
ReplyDeleteതസ്നിബാനു തനിക്കു നേരിട്ട ദുരനുഭവം ആര്‍ജ്ജവത്തോടെ വിവരിച്ചിട്ടുള്ളതില്‍ സാമാന്യയുക്തിയ്ക്കു നിരക്കാത്തതായി യാതൊന്നുമില്ല. സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്.
1) പൊതു ഇടത്തില്‍ വെച്ച് അസഭ്യകരമായ പ്രവൃത്തി തസ്നിയും സുഹൃത്തും ചെയ്തിരുന്നുവെങ്കില്‍ ദൃക്സാക്ഷികളും നാട്ടുകാരും വളഞ്ഞപ്പോള്‍ രക്ഷപെടാനേ നോക്കുമായിരുന്നുള്ളു, അല്ലാതെ പോലീസ് വന്നു പരിഹാരമുണ്ടാക്കിയിട്ടേ പോകൂ എന്ന നിലപാട് എടുക്കുമായിരുന്നില്ല. ഇത് സാധാരണ തെറ്റു ചെയ്യുന്നവരുടെ സ്വാഭാവിക പെരുമാറ്റമാണ്.
2) പോലീസ് വന്നപ്പോള്‍ തസ്നിയെ അടിച്ച പുരുഷ കേസരി എന്തിനു മുങ്ങി ? തസ്നിയാണ് ആദ്യം അടിച്ചതിനു പകരം തിരിച്ചടിച്ചതാണെങ്കില്‍ അതു പറയാനുള്ള ആര്‍ജ്ജവം ഇല്ലാത്ത ആ ഭീരുവിനു തസ്നി ചെയ്ത തെറ്റ് ഉത്തമ പൌരനും സദാചാരതല്പരനുമായ താന്‍ പൊതുജന താല്പര്യാര്‍ത്ഥം ധാര്‍മികരോഷം കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ പാടില്ലായിരുന്നോ ? ഇതു വിശ്വസിക്കാതെ പോലീസ് അവനെ കൈയ്യേറ്റം ചെയ്താല്‍ അവിടെ കൂടിയിരുന്നവര്‍ തീര്‍ച്ചയായും അവനുവേണ്ടി പ്രതിരോധിക്കുമായിരുന്നു. ധാര്‍മികമായി പ്രതിഷേധിക്കാനിറങ്ങുന്നവര്‍ അല്പം മനഃസ്ഥൈര്യം കാണിക്കണം. അപ്പോള്‍ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത് തസ്നിയല്ല, സദാചാര പോലീസു കളിക്കാന്‍ ശ്രമിച്ച, അസമയത്ത് ഒരു സ്ത്രീയെ കണ്ടാല്‍ അവളെ പിഴച്ചവളായി കാണുന്ന, ലൈംഗികമനോരോഗികളായ സമകാലീന കേരളീയന്റെ പ്രതിനിധാനമായ ഒരു പറ്റം പോക്രികളാണ് കുറ്റക്കാര്‍ എന്നതാണ്. (തുടരും)
3) ഇനി പൊതുയിടത്തില്‍ തസ്നിയും കൂട്ടുകാരനും അശ്ലീലം കാണിച്ചിട്ട്, അത് ചോദ്യം ചെയ്ത എട്ടുപത്ത് പേര്‍ വരുന്ന ഗ്രൂപ്പിലെ ഒരുവനെ തല്ലുകയും ചെയ്തു എന്നതാണ് ഭീകരസത്യമെങ്കില്‍, അതിനു ശേഷം പോലീസു വന്ന് പരിഹാരമുണ്ടാക്കിയാലെ പോകൂ എന്നു ശഠിച്ച ആ പഠിച്ച കള്ളിയേയും കൂട്ടുകാരനേയും, പ്രത്യേകിച്ച് പ്രതി ഒരു സ്ത്രീയായിരിക്കുമ്പോള്‍ (ദലിതനാണെങ്കിലും അവസ്ഥ ഇതായിരിക്കും), സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്ന പോലീസ് വെറുതേ വിടുമെന്ന് നമ്മുടെ പോലീസിനെക്കുറിച്ച് ധാരാണയുള്ളവരാരും പറയില്ല, വിഡ്ഢികള്‍ക്കു മാത്രമേ അങ്ങിനെ ചിന്തിക്കാനാകൂ.
ReplyDelete4) തസ്നിബാനുവാണ് ആദ്യം തല്ലിയതെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല, ഒരു സ്ത്രീയെ വേശ്യയെന്ന അര്‍ത്ഥത്തില്‍ അസഭ്യം വിളിച്ച് അധിക്ഷേപിച്ചാല്‍ അവഹേളിച്ചവനെ തല്ലാന്‍ ഏത് സ്ത്രീയ്ക്കും (വേശ്യയ്ക്കു പോലും) അവകാശമുണ്ട്. അത് പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തിലെ സ്ത്രീകളുടെ പ്രതിരോധത്തിനുള്ള അവകാശമാണ്. ഈ സംഭവത്തിലെ സദാചാര കിങ്കരന്മാര്‍ തസ്നിയും സുഹൃത്തും അശ്ലീലം കാണിച്ചെങ്കില്‍ കൂട്ടമായി അവരെ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ അവഹേളിക്കാനോ കൈയ്യേറ്റം ചെയ്യാനോ യാതൊരു അവകാശവുമില്ല, പ്രത്യേകിച്ച അവര്‍ സ്ത്രീയാകുമ്പോള്‍. പ്രഥമ പ്രതികരണത്തില്‍ അവര്‍ അടിച്ചെങ്കില്‍ അവര്‍ നിരപരാധിയായതുകൊണ്ടുള്ള ആര്‍ജ്ജവം നിമിത്തമാണ്.
5) ഏതു സ്ത്രീയ്ക്കും മറ്റുള്ളവര്‍ക്കു ദോഷമില്ലാത്ത തരം ബന്ധം ആരുമായും പാലിക്കാനും പ്രവര്‍ത്തിയ്ക്കാനുമുള്ള അവകാശമുണ്ട്. അത് പൊതുയിടത്തില്‍ തുറന്ന രീതിയില്‍ ആകരുതെന്നു മാത്രം. തസ്നിയെപ്പോലെ തന്റേടവും സ്വാതന്ത്ര്യേച്ഛയുമുള്ള, സ്ത്രീ-പുരുഷ സമത്വവാദിയായ ഒരുവള്‍ തന്റെ ലൈംഗികാവശ്യം ഒരു പൊതുയിടത്തില്‍ വെച്ച് നിറവേറ്റാന്‍ ശ്രമിച്ചു എന്നൊക്കെ തട്ടിവിടുന്നത് ശുദ്ധകളവാണ്. തന്റെ ലൈംഗികാവശ്യങ്ങള്‍ അടിച്ചമര്‍ത്തേണ്ടിവരുന്ന, മറ്റുള്ളവന്റെ ലൈംഗികത ഒളിഞ്ഞുനോക്കുന്ന കപട സദാചാരവാദികള്‍ക്ക് ഒരു സ്ത്രീയേയും പുരുഷനേയും ഒരുമിച്ചോ ഒരു സ്ത്രീയെ ഒറ്റയ്ക്കോ അസമയത്തു കണ്ടാല്‍ തന്റെ ലൈംഗികഅസൂയ സദാചാരത്തിന്റെയും ധാര്‍മികരോഷത്തിന്റെയും രൂപത്തില്‍ പുറത്തെടുക്കും അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീയെ അസമയത്ത് പൊതുയിടത്തില്‍ കയറ്റാന്‍ സമ്മതിയ്ക്കാത്ത സദാചാരപുരഷന്മാര്‍ നേരം ഇരുണ്ടാല്‍ എല്ലാ വഴികളിലും പൊതു ഇടങ്ങളിലും നിന്ന് സ്വതന്ത്രമായി മദ്യപിക്കുന്ന കാഴ്ചയാണ് കേരളം മുഴുവന്‍. ഇവനൊക്കെയാണ് പിന്നെ പൊതുയിടം ഭരിക്കുന്നത്. തസ്നിയെ പീഢിപ്പിച്ച ഓട്ടോക്കാരും കൂട്ടുകാരും മദ്യപിച്ചവരായിരുന്നു. നാട്ടിലെ സദാചാരക്കമ്മിറ്റിക്കാര്‍ മുഴുവനും ഇതുപോലുള്ള മദ്യപന്മാരാണ്.
ReplyDelete6) ഇവിടെ ചില പുംഗവന്മാര്‍ തസ്നിയുടെ സ്വകാര്യജീവിതത്തെ ചോദ്യം ചെയ്യുന്നതായി കാണുന്നു. "അവര്‍ക്ക് ഹോസ്റ്റലുള്ളപ്പോള്‍ എന്തിനു എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സില്‍ പോയി !", "സ്വന്തം ഭര്‍ത്താവിന്റെ കൂടെ യാത്ര ചെയ്തില്ല !", " എന്തിനു അന്യ പുരുഷന്റെ കൂടെ യാത്ര ചെയ്തു !" ഇതൊക്കെ ചോദിക്കാന്‍ നമുക്കെന്ത് അവകാശം ? തസ്നി പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ്. അത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യവും താല്പര്യവുമാണ്. നമ്മള്‍ ഒളിഞ്ഞുനോട്ടം അവസാനിപ്പിക്കുക. പൊതുയിടത്തില്‍ പുരുഷന് അസമയത്ത് വാഴാമെങ്കില്‍ സ്ത്രീയ്ക്കും അതാകാം. പിന്നെ ചിലര്‍ ഭാരതസംസ്ക്കാരത്തിന്റെ വക്താക്കളായി സദാചാരത്തിന്റെയും കുടുംബമഹിമയുടെയും പാരമ്പര്യം പ്രസംഗിക്കുകയും ചെയ്തു. ഈ ഹൈന്ദവ-സവര്‍ണ മൂല്യവാദികള്‍ എന്നു മുതലാണ് കേരളീയര്‍ നേരേ ചൊവ്വേ തുണിയുടുക്കാനും വഴിയില്‍ സഞ്ചരിക്കാനും ഏക പത്നിവൃതവും ഏകപതീവൃതവും അനുഷ്ടിക്കാനും തുടങ്ങിയതെന്ന് തറവാട്ടിലെ കാരണവന്മാരോട് ചോദിച്ച് മനസ്സിലാക്കുന്നതായിരിക്കും നല്ലത്.
@ jaikishan,
ReplyDeleteതാങ്കളുടെ വിടിന്റെ മുന്നില്‍ ,പട്ടാപകല്‍ ,പരസ്യമായി ഒരു സ്ത്രിയും പുരുഷനും ലൈഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും അത് താങ്കളുടെ അമ്മ പെങ്ങന്മാര്‍ ,കുട്ടികള്‍ കാണാനിടയകുകയും ചെയ്താല്‍ താങ്കള്‍ എങ്ങിനെ പ്രതികരിക്കും
ഇങ്ങിനെയൊക്കെ സംഭവിച്ചോ ജയ് കിഷാ ? സ്ത്രീയ്ക്കു പുരുഷന്‍ വിധിച്ചിട്ടുള്ള പരമ്പരാഗത വസ്ത്രധാരണത്തെ സ്ത്രീ മറികടന്നാല്‍, അവന്റെ പിമ്പേ നടക്കാനുള്ള ആജ്ഞയെ ലംഘിച്ച് മുന്നേ നടന്നാല്‍, അവന്റെ വിഹാരസ്ഥലത്ത് അവള്‍ പ്രത്യക്ഷപ്പെട്ടാല്‍ അസൂയ കൊണ്ട് പുളയുന്ന പുരുഷപ്രജകളുടെ നാടാണ് ഭാരതം. അവളുടെ എല്ലാത്തരം ആവിഷ്ക്കാരങ്ങളും തങ്ങള്‍ക്കു താഴെ കീഴ്പ്പെട്ടു നില്‍ക്കുന്നില്ലെങ്കില്‍ അവളുടെ നട്ടെല്ലുവളയ്ക്കാനുള്ള സൂത്രങ്ങളാണ് മതവിധികള്‍. ചലകൂട്ടര്‍ പര്‍ദ്ദയില്‍ പൊതിഞ്ഞു നിര്‍ത്തും. ചിലര്‍ ദേവിയായി ആരാധിച്ച് കൊല്ലാക്കൊല ചെയ്യും. പുരുഷനു ശാരീരികമായും ധൈഷണികമായും കീഴ്പ്പെട്ടു നില്‍ക്കേണ്ട വെറുമൊരു ലൈംഗികോപാധി. സ്ത്രീയുടെ ധൈഷണികമായ ഉല്‍ക്കര്‍ഷത്തെ തന്റെ ലൈംഗിക ശേഷിക്കു സംഭവിക്കുന്ന ധ്വജഭംഗമായി കാണുന്നു പുരുഷന്‍ അവളൊരു വെല്ലുവിളിയായി കാണുന്നതിന്റെയും അസൂയയുടെയും ബഹിര്‍സ്ഫുരണമാണ് ഇതുപോലുള്ള പീഢനങ്ങള്‍.
നിസ്സഹായന്റെ ശക്തമായ പ്രതികരണത്തിന് താഴെ ഒരു കയ്യൊപ്പ് . നീതിക്ക് വേണ്ടി ശബ്ദിക്കുന്ന സ്ത്രീയെ സന്ഖടിതമായി പിഴച്ചവള്‍ ആയി ചിത്രീകരിച്ചാല്‍ പിന്നെ ആരും നീതിക്കായി ശബ്ടികില്ലല്ലോ .കാസര്‍കോട്ടെ റയാന ഖാസി യുടെ കാര്യത്തിലും ഇത്തരമൊരു ശ്രമം ഉണ്ടായിരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteതസ്നീ ബാനുവിനെ "സദാചാര പോലീസ്" ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതിനെ വേറൊരു കണ്ണുകൊണ്ട് കാണാനും, "ഇര"യെ അപഥസഞ്ചാരിണിയായും, ഒരുംപെട്ടവള്‍ ആയും ചിത്രീകരിക്കാനും ഉള്ള സംഘതിത ശ്രമങ്ങളെ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പിന്നില്‍ മറ്റുചില കാരണങ്ങളും ഉണ്ട്. പത്രക്കട്ടിങ്ങുകളിലെ വാര്‍ത്തകള്‍ പൊലിപ്പിച്ചു കാണിച്ച്, പോസ്റ്റ് ഇടുന്നതും ഷെയര്‍ ചെയ്യുന്നതും അത്തരം ശ്രമങ്ങളുടെ ഭാഗം തന്നെ. മംഗളത്തില്‍ വന്ന വാര്‍ത്തയും, ഫിഫ്ത് എസ്റ്റെറ്റിന്റെതായി ആദ്യം വന്ന പ്രസ്താവനയും നിരുത്തരവാദ പരമായവയാണ്. സത്യം എന്തായാലും പുറത്തുവരട്ടെ. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ ആര് ചെയ്താലും അവര്‍ക്ക് തക്ക ശിക്ഷ തന്നെ ലഭിക്കണം. ഇത്തരം അക്രമങ്ങളെ വെള്ളപൂശുന്നവരെ ഒറ്റപ്പെടുത്തുകയും വേണം..!
ReplyDeleteമറ്റുള്ളവരുടെ മേലെ കുതിര
ReplyDeleteകേറാനുള്ള സദാചാര ബോധമാണ്
കൂടുതല്‍ മാന്യന്മാര്‍ക്കും ഉള്ളത്.
ഉടുതുണി അഴിച്ചു നാട്ടുകാരുടെ മുന്നില്‍
പേക്കൂത്ത് കാണിക്കുന്നവരെ ശാസിക്കാം .മറ്റുള്ള
വരെ അവരുടെ വഴിക്ക് വിട്ടു കൂടെ ?
പരവൂര്‍ കേസില്‍ പ്രതികള്‍ 200 ആയി ..ഇപ്പോള്‍.
എന്നിട്ടും സദാചാരം പ്രസന്ഗിക്കാനും
നാട്ടുകാരെ നന്നാക്കാനും എന്തൊരു ഉത്സാഹം ..!!
നാട്ടുകാരു പറയുന്നതോ അതോ തസ്നിബാനു പറയുന്നതോ ശരി..?
ReplyDeleteഇത് ജനാധിപത്യ രാജ്യമാണ്, എന്തുമാവാം എന്ന് തസ്നിബാനു പറഞ്ഞിട്ടുണ്ടെങ്കിൽ അതല്പം അധികം തന്നെയാണ്.
@ moideen angadimugar & @ ente lokam
ReplyDelete"നാട്ടുകാരു പറയുന്നതോ അതോ തസ്നിബാനു പറയുന്നതോ ശരി..? ഇത് ജനാധിപത്യ രാജ്യമാണ്, എന്തുമാവാം എന്ന് തസ്നിബാനു പറഞ്ഞിട്ടുണ്ടെങ്കില്‍ അതല്പം അധികം തന്നെയാണ്."
നാട്ടുകാര് എന്തു പറയുന്നു ? തസ്നി സഭ്യോതരമായി പൊതുസ്ഥലത്തു പെരുമാറിയന്നോ ? അതോ പരസ്യമായി ലൈംഗികാശ്ലീലത കാണിച്ചെന്നോ ? ഇങ്ങനെ കാണിച്ചിട്ട് ഇത് ജനാധിപത്യ രാജ്യമാണ്, അതിനാല്‍ എന്തുമാകാമെന്ന് പറഞ്ഞെന്നോ ? ഇതൊക്കെ കാണിച്ചിരുന്നെങ്കില്‍ നാട്ടുകാരോ പോലീസോ അവരെ വെച്ചേക്കുമായിരുന്നോ മൊയ്ദീനേ ?
പോലീസുവന്നപ്പോള്‍ അവരെ തല്ലിയവന്‍ എന്തിനു മുങ്ങിക്കളഞ്ഞു ? നാട്ടുകാരില്‍ ചിലര്‍ പ്രതികളായി കുടുങ്ങിയപ്പോള്‍ സംഭവങ്ങള്‍ക്കു ശേഷം അവരാവിഷ്ക്കരിച്ച പുതിയ രക്ഷാതന്ത്രമാണ് പുതിയ ആരോപണങ്ങള്‍ എന്ന് ഏവര്‍ക്കും മനസ്സികലാകും. തസ്നി മതവിരോധിയായതിനാല്‍ താങ്കളെ പോലുള്ളവര്‍ക്കും ചില ശ്രീരാമസേനക്കാര്‍ക്കും അതു മനസ്സിലാകില്ല.
ഇനി തസ്നി നാട്ടുകാര് പറയുന്നതു പോലെ അഴിഞ്ഞാടിയെങ്കില്‍ അവരെ മര്‍ദ്ദിക്കാനോ അസഭ്യം പറയാനോ ജനാധിപത്യത്തില്‍ അവകാശമുണ്ടോ ? പോലീസിനെ വിളിച്ചുവരുത്തി കേസെടുപ്പിക്കാനേ അവകാശമുള്ളു. ജനക്കൂട്ടം വിധികര്‍ത്താക്കളാകുന്നതും ശിക്ഷ നടപ്പാക്കുന്നതും ജനാധിപത്യബോധം തീരെയില്ലാത്തതിനാലും കാടത്തസംസ്ക്കാരം ഉള്ളതിനാലുമാണ്.
അമ്മേ തല്ലിയാലും പക്ഷങ്ങള്‍ ധാരാളം ലഭ്യമാണെന്ന് നിങ്ങളെപ്പോലുള്ളവര്‍ വെളിവാക്കുന്നു.
ആട്ടെ നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും നേരം ഇരുട്ടിയാല്‍ ചെറുപ്പക്കാര്‍ മുതല്‍ വയസ്സന്മാര്‍ വരെ നടത്തുന്ന പരസ്യ മദ്യപാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടോ ? ഇവനൊക്കെയല്ലേ നാട്ടിലെ സദാചാരക്കമ്മിറ്റിക്കാര്‍ . ഇവനൊക്കെ നീതി നടപ്പാക്കാന്‍ എന്ത് അവകാശം ? അതേക്കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ ?
പ്രിയ്യപ്പെട്ട തെസ്നി, പ്രതികരിക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കൂറ്റത്തിന് എന്‍റെ നമോവാകം!!
ReplyDeleteഷണ്ഡന്‍മാരുടെ ഒരു ന്യൂനപക്ഷ സമൂഹം മത, ദേശ, സാന്മാര്‍ഗിക ചിന്തകളുടെ നിഴല്‍പ്പരത്തുന്ന ഇരുളില്‍ പതുങ്ങി ഏതുനിമിഷവും നിങ്ങള്‍ക്ക്നേരെ ചാടി വീണേക്കാംഎന്ന് ഒരു ഉള്‍പ്പിടപ്പോടെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. നിങ്ങള്‍ എന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ഒരുവളെയല്ല ഞാന്‍ കാണുന്നത്, അപമാനിക്കപ്പെട്ട അപമാനിക്കപ്പെടാവുന്ന പതിനായിരക്കണക്കിന് സ്നേഹിതമാരെക്കൂടിയാണ്. ഞാനോ, എനിക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരോ ഒരിക്കലും ഇത്തരത്തില്‍ പെരുമാറുകയില്ല എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് ഉറപ്പു നല്‍കാനാകൂ....
നിയമം വിജയികട്ടെ
ReplyDeleteനിസ്സാഹയന്‍ പറഞ്ഞതിനോട്
ReplyDeleteക്‍ഘേര്‍ന്നു നില്‍ക്കുന്നു.
ഫിഫ്ത് എസ്റ്റേറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന
ReplyDeleteകാക്കനാട് സംഭവം: പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു
25 June 2011 5 Comments
തെസ്‌നി ബാനു സംഭവത്തില്‍ ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ വന്ന പ്രസ്താവന സംഘടനയെ പ്രതിനിധാനം ചെയ്യുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടതായിരുന്നില്ല. വസ്തുതകള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതില്‍ ഗൌരവമേറിയ പിഴവുകള്‍ സംഭവിക്കുകയും തൽഫലമായി സമീപനത്തില്‍ അപാകതകള്‍ ഉണ്ടാവുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് തെസ്‌നി ബാനുവിനു എന്തെങ്കിലും ദോഷമുണ്ടാവരുതെന്നും ആഗ്രഹിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രസ്താവന നിരുപാധികം പിൻവലിക്കുകയാണ്.
സത്യമേവജയതേ..........!
ReplyDeleteപ്രതികരണം വൈകി, സത്യത്തില്‍ പറയാനുള്ളത് മുഴുവന്‍ ഒരു കമന്റില്‍ ഒതുക്കാനും വയ്യ. സദാചാരവാദികള്‍ കേരളം ഭരിക്കുന്നതിനു വേറെയും ഉദാഹരണങ്ങള്‍ ഈയിടെ കണ്ടിരുന്നു. പിന്നെ, സ്ത്രീകള്‍ക്കെതിരായുള്ള എല്ലാ അക്രമങ്ങളെയും ഒരേ തട്ടില്‍ കാണുന്നതു ശരിയാകുമോ എന്നും സംശയമുണ്ട്.
ReplyDeleteഇത്തിരി തിരക്കിലായിരുന്നു...
ReplyDeleteവായിക്കാതെ പോയിരുന്നെങ്കില്‍ നഷ്ടമായേനെ....!
ഉചിതവും ശക്തവുമായ ലേഖനം. പെണ്ണു സഹിക്കാനാവാതെ തിരിച്ചു തല്ലുമ്പോൾ (?) പുരുഷന് അകവും പുറവും നോവുന്നതാണ് കലൂര് കണ്ടത്. തെസ്നിയെ നിരുപാധികം പിന്തുണയ്ക്കുകയാണ് മനുഷ്യന്റെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. ആ പ്രസ്താവനയിൽ ഒപ്പിട്ടവർക്ക് തീർച്ചയായും പിഴവു പറ്റി. (എതിർപ്പുകൾ പ്രതീക്ഷിക്കാത്തിടങ്ങളിൽ നിന്നു വരുമ്പോൾ അന്ധാളിക്കുക സ്വാഭാവികം) എങ്കിലും അത് മനസ്സിലാക്കി പിൻവലിച്ചല്ലോ! ജ്യോതിയൊക്കെ കാണിക്കുന്ന ചങ്കൂറ്റവും ചെയ്യുന്ന വലിയ കാര്യങ്ങളും ആത്മാർത്ഥതയും വെച്ച് നോക്കിയാൽ (എനിക്കവരെ കുട്ടിക്കാലം മുതലെ അറിയാം) ഇത് അത്ര സാരമാക്കേണ്ടതില്ല.
ReplyDeleteenikko, ente kettiyavano ithuvare thallu kondittilla. pinnenthaaa??? Uma tells the very typical Mallu mood. Thanks
ReplyDeleteഎനിക് തല്ലുകൊള്ളുന്നതല്ല പ്രശ്നം , എന്റെ മകനും കൂട്ടുകാരനും കൂടി അപരിചതമായ സ്ഥലത്ത് ചെന്ന് അവിടത്തെ നാട്ടുകാര്‍ എന്താ കാര്യം എന്ന് ചോദിച്ചാല്‍ തനിക്കെന്താ അതെന്നോട് ചോദിക്കാന്‍ കാര്യം , ഇന്‍ഡ്യക്ക് 47 ല്‍ സ്വാതന്ത്ര്യം കിട്ടിയതാ എന്ന് പറഞ്ഞൂ , അതിന്റെ പേരില്‍ അടി കൊണ്ട് വന്നാല്‍ ഞാന്‍ എന്റെ മകനോട് ചോദിക്കും എന്തിനാസമയത്ത് അവിടെ പോയി, പോയെങ്കില്‍ തന്നെ അവിടെ നിന്ന് മര്യാദക്ക് പോന്നാല്‍ പോരായിരുന്നോ എന്ന് . അത്രയേ ഞാന്‍ ചെയ്തുള്ളൂ... സമയം സന്ദര്‍ഭം സാഹചര്യം എന്നിവ അനുസരിച്ച് ഒരു ടിപ്പിക്കല്‍ മല്ലു അമ്മ പറയുന്നതേ ഞാന്‍ പറഞ്ഞുള്ളു .
ReplyDeleteഎത്താന്‍ വൈകി.. പറയാനുള്ളത് പലരും പറഞ്ഞു കഴിഞ്ഞു...
ReplyDeleteഒരു കാര്യം ഞാന്‍ മനസിലാക്കിയത് ... സ്ത്രീകള്‍ പ്രതികരിക്കൂ, മെക്കിട്ടു കയറുന്നവന്റെ കരണത്തടിക്കൂ എന്നൊക്കെ പലരും
പറയും , പക്ഷെ അങ്ങനെ ആരെങ്കിലും പ്രതികരിച്ചാല്‍, ഒരുത്തന്‍റെ മുഖത്തിനിട്ടു ധൈര്യത്തോടെ ഒന്ന് കൊടുത്താല്‍ അതോടെ അവള്‍ അഹങ്കാരിയായി, അഴിഞ്ഞാട്ടക്കാരിയായി... കഷ്ടം !! ഈ നാട് നന്നാവില്ല ... നന്നാവാന്‍ ചില കിണറ്റിലെ തവളകള്‍ സമ്മതിക്കില്ല .....
പോസ്റ്റ് നന്നായി ഒരിലേ... അഭിനന്ദനങ്ങള്‍ ....
എന്തായാലും ഒരു കാര്യം ഉറപ്പായി. ഇനി ഒരു സ്ത്രീയും അത്ര പെട്ടെന്ന് ഇതുപോലെ പ്രതികരിക്കില്ല..ഇരയെ ഇല്ലാതാക്കുകയോ തേജോവധം ചെയ്യുക എന്നതാണല്ലോ നമ്മുടെ നാട്ടു നടപ്പ്. അവസരം ഒത്തുകിട്ടിയാല്‍ മുതലാക്കാത്ത എത്ര സദാചാരക്കാര്‍ ഉണ്ടാകും ഇവിടെ....തന്നെയല്ല, പ്രതികരിക്കാന്‍ ഭയക്കുകയും വേണം, ചിലപ്പോള്‍ കൊട്ടെഷന്കാര്‍ വീട് കയറി തല്ലും...ഈ സദാചാരക്കാര്‍ കുറേപേര്‍ മുംബയില്‍ പോയിരുന്നെങ്കില്‍ ഇരകളെ ധാരാളം കിട്ടിയേനെ...അവിടെ രാത്രി പന്തണ്ട് മണിക്കും സ്ത്രീകള്‍ നിര്‍ഭയം വഴി നടക്കുന്നുണ്ട്.. ആരെയും ശ്രദ്ധിക്കാതെ..ആരാലും ശ്രദ്ധിക്കപ്പെടാതെ... ഈ നാറിയ അവസ്ഥ നമുക്ക് മാത്രം സ്വന്തം...
ReplyDeleteആശാനേ ആകെ മൊത്തം കണ്ഫുഷന്‍ ആക്കിയല്ലോ ...
ReplyDelete:((
ഇത് തന്നെയാണ് ടെക്നിക്. തല്ലുക, വേശ്യയെന്ന് വിളിച്ചുകൊണ്ട് തല്ലുക, യഥാർഥ പ്രശ്നമെന്തെന്ന് ആർക്കും മനസ്സിലാവാത്ത വിധം കാര്യങ്ങൾ കൺഫ്യൂഷനിലാക്കുക. പിന്നെ എല്ലാം പഴയപടി നടന്നുകൊള്ളും.
ReplyDeleteനിസ്സഹായൻ അക്കമിട്ട് എഴുതിയ അഞ്ചു പോയന്റുകളും വളരെ ഭംഗിയായി.
ലേഖനം നന്നായി. അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്... ഒന്നുമില്ല പറയാൻ. കുറ്റമറ്റ പോസ്റ്റ്. തീർച്ചയായും വായിച്ചിരിക്കേണ്ടത്. ആാശംസകൾ
ReplyDeleteadya thannee karyathe gouravamyi sameepicha orila veruthe yyk abhinandanangal.appol ee samoohya pravarthanam ennokke parayunnath popularity kittanulla adavu matramanu chilarkk alle?chanalil thala kanikkan matrame midukkullu.kashtam.pinne ee janadipatyathinte kaaval bhadanmarundallo(?)arrante ammayku brathu vannal kanan nalla chelanu.namukkokke mindathe njanonnumarinjille ennu paranju pokananu ishtam,arelum prathikarichal avare kari vari thekkan rady anu thanum.streye verum sareeramayi kanunna pravanatha nam ennanu thiruthuka?
ReplyDeleteവൈകി,എങ്കിലും പറയട്ടെ ;സമാന സംഭവങ്ങള്‍ ഉണ്ടാകരുണ്ടാവും അവരുടെ ഒന്നും പുറകില്‍ നില്‍ക്കാനും പതറി പോകുന്ന മനസ്സിനെ ആശ്വസിപ്പിക്കാനും ഒരു ഗ്രൂപ്പ്‌കാരും ഇല്ലാത്തതു കൊണ്ടാവും അതൊന്നും അറിയപ്പെടാത്തത്.മീഡിയ,സോഷ്യല്‍ നെറ്റ്വര്‍ക്ക് ഇവയ്‌ക് കുറച്ചു ദിവസത്തേക്കുള്ള ന്യൂസ് അടുത്ത സമാന സംഭവം കിട്ടുമ്പോള്‍ വീണ്ടും ഇത് പൊടി തട്ടി എടുക്കാം.
ReplyDeleteനല്ല പോസ്റ്റ് , അഭിനന്ദനങ്ങള്‍, തുടരുക.
നിസ്സഹായന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതിനോട് ചേരുന്നു
ReplyDeleteMuch needed social criticism!
ReplyDeleteNowadays those among the strata of 'creamy layers' of activists and intellectuals piss off lot of nonsense..It may not be sufficient just not to buy it.. Rather,keep challenging!
Anyway, my appreciations for BRP's publicly acknowledging his mistake in having given his assent to publish this abhorrent document albeit as a co-author.
"നിസ്സഹായന്റെ വാക്കുകള്‍ക്ക് താഴെ എന്റെ ഹൃദയം കൊണ്ടുള്ള കയ്യൊപ്പ് ".കൂടെ ലിപി ,ശുഭലക്ഷ്മി,സുലേഖ, തുറന്നു പറയാന്‍ നിങ്ങള്‍ കാണിച്ച നല്ല മനസ്സിനെ ,അതിന്റെ തന്റെടത്തെ ഒന്ന് വഴ്തത്തെ വയ്യ ...... ഒരു സ്ത്രീ പറയേണ്ടതിന്നെ അതിന്റെ എല്ലാ വികാരത്തോട് കൂടിയും വെറുതെ ഒരിലയും ,നിസ്സഹായനും പറഞ്ഞിരിക്കുന്നു .എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുമില്ല .സ്ത്രീ ഒന്നും മിണ്ടാതെ ഇരുന്നാല്‍ അവള്‍ എല്ലാം തികഞ്ഞവള്‍ .ഒന്ന് മിണ്ടിപ്പോയാല്‍ ,ഒന്നുപ്രതികരിച്ചു പോയാല്‍ പിന്നെ അവള്‍ക്ക് പേര് "വേറെ ".എല്ലാം മാറേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു .ഇന്നൊരു "തസ്നി "..നാളെ അനേകം തസനിമാര്‍ വരും തീര്‍ച്ച .സ്ത്രീകളെ നിങ്ങളിനിയും ഉണരുന്നില്ലേ .ഇങ്ങനെ മരവിപ്പോടെ ,വെറുതെ ജീവിച്ചിട്ട് നിങ്ങള്‍ക്കിനിയും മതി വരുന്നില്ലേ? എന്തെ പ്രതികരിക്കാന്‍ തന്റെടമുള്ളവരുടെ കൂടെ ഒരു താങ്ങായ് പോലും നില്ക്കാന്‍ നിങ്ങള്‍ മടിക്കുന്നു .ഇതിങ്ങനെ തുടര്‍ന്നാല്‍ നമുക്കിനി എന്നാണ് മോക്ഷം കിട്ടുക ????
ReplyDeleteകൊച്ചു കൊച്ചീച്ചി yodu yogikkunnu............
ReplyDeleteഒരു സ്ത്രീയെ അസമയത്ത് ആക്രമ്മിക്കപ്പെട്ടതും തിരിച്ച്ചടിച്ച്ചതും ആണ് വിഷയം.
ReplyDeleteഏത് സ്ത്രീ, എവിടെ വെച്ചു? എന്തിനു ,ആര്, എന്ന് ചോദിക്കരുത്.
അടിച്ച്ചുവോ എന്നത് മാത്രമാണ് ഈ ചര്‍ച്ചയില്‍ വരുന്നത്.
കൂടുതല്‍ ചോദിക്കുന്നവരെ " അടിച്ചിരുത്താന്‍" വേറെ ആളുണ്ട്,
അടി കൊണ്ടവള്‍ ആരെന്നോ അവളുടെ പദവിയോ ഇവിടെ ചര്‍ച്ചക്ക് എടുക്കേണ്ട കാര്യം ഇല്ല.അടിച്ചോ? എങ്കില്‍ എന്ത് കൊണ്ട്?
അതിനു മുന്പ് നമ്മുടെ നാടിനെ ക്കുറിച്ച് രണ്ടു വാക്ക്.
പെരു വഴിയില്‍ പകല്‍ വെട്ടത്തില്‍ തലയടിച്ചു വീണവനെ ആശുപത്രിയില്‍ ആക്കാതെ തിരിഞ്ഞു നടക്കുന്നവരാണ് നമ്മള്‍.
തന്ത തന്നെ മക്കളെ കൂട്ടി കൊടുക്കുന്ന നാട്,
സ്വന്തം കെട്ടിയോന്റെ ഒപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ തന്നെ കാക്ക കണ്ണോടെ നോക്കുന്ന നാട്
അനഗ്നെ ഉള്ള നാട്ടിലാണ് രാത്രി യാത്ര സ്വാതന്ത്ര്യം വേണം എന്ന് ഈ സഹോദരി അവകാശപ്പെടുനത്..
സംഗതി പറയാന്‍ കൊള്ളാം.പക്ഷെ, പ്രാവര്‍ത്തികം ആക്കാന്‍ പറ്റുമോ എന്നുള്ളതാണ് ചോദ്യം..
ജനാധി പത്ത്യ രാജ്യത്ത് എവിടെ വേണേലും എപ്പോള്‍ വേണേലും സഞ്ചരിക്കാം എന്നാന്നു
അവര്‍ പറയുന്നത്..(അത് ന്യായം)
എന്നെ തല്ലാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല( അത് അതിലും ന്യായം)
ചുരുക്കം പറഞ്ഞാല്‍ സഞ്ഞാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും ആവക്കാശം ഇല.
ബാലെ ഭേഷ്..
എല്ലാം ശര്യന്നെ..ഭായി.
പക്ഷെ, ചെറിയ സംശയം.
ഹിമാലയത്തിന്റെ മുകളില്‍ ളി നിന്നും slow motionil ചാടുവാന്‍ ആര്‍ക്കും നിയമ തടസം പറയുന്നില്ല.
കള്ള് ഷാപ്പിനു മുന്നില്‍ q നിന്നു കള്ള് വാങ്ങാന്‍ പെണ്ണിനും (ജനാധി പത്ത്യ രാജ്യത്ത് )
അവകാശമുണ്ട്.
പക്ഷെ, വിവരമുള്ളവര്‍ അടങ്ങി ഇരിക്കും വീട്ടില്‍.
അഥവാ രാത്രി ഷിഫ്റ്റ് പോകേണ്ടവര്‍ (പ്രത്ത്യെകിച്ചു പെണ്ണുങ്ങള്‍) ഉള്ള സമയം കൂടണയാന്‍ നോക്കും.
അല്ലാതെ വഴിയെ പോയ അടി വാങ്ങി കൂട്ടിയിട്ടു ജനാധി പത്ത്യ സമ്പ്രദായം കൂവിയിട്ടു കിം ഫലം.
എന്റെ അമ്മയോ മകളോ രാത്രിയില്‍ പോയാല്‍ ഈ അനുഭവം നേരിട്ടാല്‍ എന്റെ മറുപടി ഇതാകും
"രാത്രി ആവശ്യമില്ലാതെ കടയില്‍ കയറി ഇറങ്ങി നടന്നു ഓഫീസില്‍ എത്താഞ്ഞത് എന്ത് കൊണ്ട്?
അസമയത്ത് ഇത്തരം യാത്രകള്‍ സുരക്ഷിതം അല്ല നമ്മുടെ നാട്ടില്‍ എന്ന് അറിയില്ലേ? അപ്പോള്‍ ഈ ആപത്തു നിങ്ങള്‍ വരുത്തി വെച്ചതല്ലേ?
എന്നാകും..
നല്ലവരും കേട്ടവരും ഉള്‍പ്പെട്ടതാണ് സമൂഹം.
അത് തിരിഞ്ഞു അറിഞ്ഞു സിറ്റുവേഷന്‍ അനുസരിച്ചു പെരുമാറുക അത്രെ കരണീയം.
നിങ്ങളോട് മാറു മറക്കരുതെന്നു പറഞ്ഞാല്‍ പിന്നെ മാറു മറക്കരുത്. "നല്ലവരും കേട്ടവരും ഉള്‍പ്പെട്ടതാണ് സമൂഹം. അത് തിരിഞ്ഞു അറിഞ്ഞു സിറ്റുവേഷന്‍ അനുസരിച്ചു പെരുമാറുക അത്രെ കരണീയം." അത്ര തന്നെ. ഇനി പറഞ്ഞതു കേള്‍ക്കാതെ മാറു മറച്ചു നടന്നിട്ട് എന്തെങ്കിലും ദുരനുഭവം നേരിട്ടാല്‍ നമുക്കു ചോദിക്കാം.. മാറു മറച്ചുള്ള "ഇത്തരം യാത്രകള്‍ സുരക്ഷിതം അല്ല നമ്മുടെ നാട്ടില്‍ എന്ന് അറിയില്ലേ? അപ്പോള്‍ ഈ ആപത്തു നിങ്ങള്‍ വരുത്തി വെച്ചതല്ലേ?"
ReplyDeleteaa kodeyundayirunnavane onnu kandal chodikkmayirunnu ..enthina anna mungiyathennu....pinne ee parayunna thesni enna streeyude munkala cheythikalil kalangam undo ennum nokkanam (kodathy prathiyude munkalam aneshikarundallo??)
ReplyDeletesammathikkan ellvarkkum prayasam kanum pakshe aa flexil chodicha oru chodyam nilanilkunnu ethu vazhiyiloodyum pokam swathandraym undu ..pakshe enthu kondu eluppa vazhi upekshika pettu?? enthu kondu valanja vazhi poyi ennalla...enthu kondu eluppa vazhi vendannu vechu?? ..
vadam okke nallathu thanne activisam manjapitham pole akaruth.....randu bhagavum hrudyam kondalla thala kondu chuzhiju nokki theerumanam edukkanm allathe veruthe paranjittu karyamilla.......