Tuesday, January 25, 2011

ആദ്യ പോസ്റ്റ്

ആദ്യ പോസ്റ്റ്.
ഏകാന്തതയുടെ ഭാരം
എടുത്തുവെച്ച്
പറന്നുപോവാതെ കാക്കുന്ന
ഒരിലയുടെ
വെറും തോന്നല്‍.

ഏകാന്തത. അതു തന്നെയാവും ഇതിന്റെ പേര്.
അനങ്ങാനാവാത്ത തിരക്കിലും
ഇരമ്പുന്ന ആരവങ്ങള്‍ക്കിടയിലും
ഒറ്റക്കാവുന്ന അതേ മാന്ത്രികത.
വാക്കുകള്‍ ഒന്നിനും പകരമല്ലെന്ന തോന്നല്‍.
എഴുത്തും വായനയും പാട്ടും സ്വപ്നവും
എല്ലാം മഴനനഞ്ഞ കുട്ടിയെപ്പോലെ
ജലദോഷം കാത്ത്.
ഒറ്റക്ക് താണ്ടേണ്ട അനേകം പാതകളില്‍
ഒന്ന് ഇക്കാലം തന്നെയായിരിക്കും.

ആരുമല്ലാത്ത ഒരാളായി
ഒന്നുമല്ലാത്ത ഒരിടമായി
ഇങ്ങനെ വാക്കുകളുടെ നദിയില്‍
പൊങ്ങിക്കിടക്കുമ്പോള്‍
ഏകാന്തതക്ക് എന്ത് ഏകാന്തത.

10 comments:

  1. എനിക്ക് ഐശ്വര്യമുണ്ടോ എന്ന് ഈ ഒരിലയിലൂടെ അറിയാം... നോക്കട്ടെ ഏകാന്തതയുടെ ഈ കൂട്ടുകാരനെത്തേടി എത്ര പേര്‍ വരുമെന്ന്.....

    ReplyDelete
  2. നന്ദി. ആദ്യ കമന്റിന്. ആദ്യ ആശംസക്ക്.
    ഒരര്‍ഥത്തില്‍ ആത്മഭാഷണമാണിത്.
    ആരും വായിച്ചില്ലെങ്കിലും ഇതിലെ പോസ്റ്റുകള്‍
    തുടരുക തന്നെ ചെയ്യും. പറയാന്‍ ഒന്നും ഇല്ലാതാവും വരെ.

    ReplyDelete
  3. നന്നായിട്ടുണ്ട് കൂട്ടുകാരാ......!!
    സ്വപ്നങ്ങള്‍ മാത്രമല്ല ജീവിതം.. അവിടെ യാഥാര്‍ത്ഥ്യങ്ങളാണ് നമ്മെ നയിക്കേണ്ടത്.. സ്വപ്നജീവിയാവാതെ..ഒരുപാട് നല്ല നല്ല സൃഷ്ടികള്‍ ആ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴട്ടെ എന്നാശംസിക്കുന്നു........!!!

    ReplyDelete
  4. ഹാക്കര്‍
    നന്ദി, ഈ വരവിന്.
    മനു,
    സ്വപ്നജീവിതത്തെക്കുറിച്ച അഭിപ്രായത്തിന്റെ
    ചുവടുപിടിച്ച് മനുവിന്റെ ബ്ലോഗിലേക്ക്
    ഇത്തിരി മുമ്പ് നടന്നു. അപ്പോള്‍
    അവിടെയതാ സ്വപ്നങ്ങളുടെ ഉല്‍സവം!

    ReplyDelete
  5. mashe , orikkalenkilum ekanthatha anubhavikkathavaraayi arumilla.
    ini anganathe chintha venda ketto. hum sab hai idhar. ini nalla nalla kavithakal ezhuthoo.

    http://niracharthu-jayaraj.blogspot.com

    ReplyDelete
  6. "ഏകാന്തതക്ക് എന്ത് ഏകാന്തത"
    നല്ല വരി..
    ഞാനും ഏകാന്തതയെ പ്രണയിക്കുന്നു...

    ഒരിലക്ക്, മാണി സാറിന്റെ രണ്ടിലയുമായി എന്തെങ്കിലും ബന്ധം..?

    ReplyDelete
  7. ബന്ധമല്ല.മഹേഷ്
    മാണിസാര്‍ തന്നെയല്ലേ സത്യത്തില്‍ ഒരില!

    ReplyDelete
  8. ഏകാന്തത. അതു തന്നെയാവും ഇതിന്റെ പേര്.
    അനങ്ങാനാവാത്ത തിരക്കിലും
    ഇരമ്പുന്ന ആരവങ്ങള്‍ക്കിടയിലും
    ഒറ്റക്കാവുന്ന അതേ മാന്ത്രികത.
    വാക്കുകള്‍ ഒന്നിനും പകരമല്ലെന്ന തോന്നല്‍.


    കൊള്ളാം

    ReplyDelete
  9. ഒരിലക്ക് എല്ലാ ഭാവുകങ്ങളും. സങ്കടം വന്നു, ഒരിലയെ കുറിച്ചോര്‍ത്തു.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...